ഹണി ട്രാപ്: യുവതിയും സഹായിയും പിടിയിൽ
text_fieldsഅക്ബർഷാ, നസീമ
കൊടുങ്ങല്ലൂർ: യുവാക്കളെയും വ്യവസായികളെയും ഹണി ട്രാപ്പിൽ വീഴ്ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ രണ്ടുപേർ കൂടി പിടിയിൽ. ചാവക്കാട് ബ്ലാങ്ങാട്ട് തറപറമ്പിൽ അക്ബർഷാ (35), വയനാട് വൈത്തിരി സ്വദേശിനി നസീമ (നെസി -35) എന്നിവരാണ് വയനാട്ടിൽ നിന്ന് അറസ്റ്റിലായത്.
ഫേസ്ബുക്ക് വഴിയും വാട്സ്ആപ്പിലൂടെയും പരിചയപ്പെട്ട് അടുപ്പം സ്ഥാപിച്ച ശേഷമായിരുന്നു ഇവരുടെ കെണിയൊരുക്കൽ. ഫ്ലാറ്റിലും മറ്റും വിളിച്ചുവരുത്തി ചിത്രങ്ങളും വിഡിയോയും പകർത്തി ഭീഷണിെപ്പടുത്തി പണം തട്ടുകയാണ് ഇവരുടെ രീതി. തൃശൂർ സ്വദേശിയായ വ്യവസായിയുടെ പരാതിയിലാണ് കേസെടുത്തത്.
ഒന്നും മൂന്നും പ്രതികൾ നേരേത്ത പിടിയിലായിരുന്നു. സി.ഐ പി.കെ. പത്മരാജെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൽ എസ്.ഐ കശ്യാപൻ, േഗ്രഡ് എസ്.ഐ പ്രദീപ്, എസ്.സി.പി.ഒമാരായ അസ്മാബി, ഗോപകുമാർ, ചഞ്ചൽ എന്നിവർ ഉണ്ടായിരുന്നു.

