യുവാവിെൻറ മരണം: അന്വേഷണം ആരംഭിച്ചു
text_fieldsമണ്ണുത്തി: കരിങ്കല്‍ ക്വാറിയിൽ അന്തർസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘട്ടനത്തെ തുടര്‍ന്ന് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ മണ്ണുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം തിങ്കളാഴ്ച കോവിഡ് പരിശോധനക്കുശേഷം പോസ്റ്റ് േമാര്‍ട്ടം നടത്തി. ഇതിെൻറ റിപ്പോര്‍ട്ട് കിട്ടിയശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. മരിച്ച ധരംസിങ് മാജിയായുടെ ബന്ധുക്കളെ ക്വാറി ഉടമകള്‍ വിവരം അറിയിച്ചിട്ടുണ്ട്. എന്നാല്‍, കോവിഡ് പശ്ചാത്തലത്തില്‍ ബന്ധുക്കള്‍ എത്താനുള്ള സാധ്യതയില്ല എന്നാണ് അറിയുന്നത്.
മരിച്ച യുവാവിെൻറ അടുത്ത ബന്ധുവാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. കൂടാതെ രണ്ടുപേര്‍കൂടി പൊലീസ് നീരിക്ഷണത്തിലുണ്ട്. ഇവരെ കോവിഡ് നീരിക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഭാഷാപരമായ പ്രയാസങ്ങളും കോവിഡ് പ്രോട്ടോകോളും കേസന്വേഷണത്തെ ബുദ്ധിമുട്ടിലാക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

