കോവിഡിൽ കുട്ടനും പെട്ടു...
text_fieldsഉടമ ജോണിക്കൊപ്പം കുട്ടൻ എന്ന കാള
കുന്നംകുളം: ഭാരിച്ച ചുമടുമായി കുന്നംകുളം നഗരത്തിെൻറ ഇടവഴികൾ താണ്ടിയിരുന്ന 'കുട്ടൻ' കാളയും കോവിഡ് കുരുക്കിൽ. കുന്നംകുളത്തെ കച്ചവടക്കാരുടെ ചരക്കുകൾ എത്തേണ്ട ഇടങ്ങളിൽ എത്തിക്കലായിരുന്നു 'കുട്ടൻ' കാളയുടെയും ഉടമ ജോണിയുടെയും ജീവിതമാർഗം.
കാളവണ്ടിയിൽ ഏത് ചരക്കും എത്ര ദൂരത്തിലും എത്തിക്കാൻ കുട്ടന്‍ തയാറാണ്. നഗരത്തിലെ ഒരു പുസ്തക കമ്പനിയിലെ ചരക്ക് കൊണ്ടുപോകലായിരുന്നു പ്രധാന ജോലി. എന്നാൽ, കോവിഡ് കാരണം ചരക്കുനീക്കവും പുസ്തക നിർമാണവും കുറഞ്ഞതോടെ കുട്ടനും ഭാഗിക തൊഴില്‍രഹിതനായി.
ജോലിയില്ലെങ്കിലും കാളയെ പട്ടിണിക്കിടാന്‍ വയ്യല്ലോ എന്നായി ജോണിക്ക്. ദിവസേന 250 രൂപയെങ്കിലും വേണം കുട്ടെൻറ തീറ്റക്ക്. അത് കണ്ടെത്താന്‍ ബുദ്ധിമുട്ടായതോടെ തൽക്കാലത്തേക്ക് ചില വഴികള്‍ കണ്ടെത്തി. ജോലിക്കിടയില്‍ പച്ചപ്പുല്ല് വളര്‍ന്ന റോഡരിക് കണ്ടാൽ കുട്ടന്‍ 'സൈഡാ'കും.
പിന്നെ കുറച്ചുസമയം ഭക്ഷണത്തിന് നീക്കിവെക്കും. കോവിഡ് ഭീഷണി മാറി നല്ലകാലം വരുന്നതും കാത്തിരിപ്പാണ് കുട്ടനും ജോണിയും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

