കാപ്പ നിയമ ലംഘനം; യുവാവ് പിടിയിൽ
text_fieldsജെറീഷ്
കുന്നംകുളം: കാപ്പ നിരോധന ഉത്തരവ് ലംഘിച്ച് കുന്നംകുളത്ത് പ്രവേശിച്ച യുവാവിനെ കാപ്പ നിയമ പ്രകാരം വീണ്ടും അറസ്റ്റ് ചെയ്തു. കുന്നംകുളം തെക്കേ അങ്ങാടി പഴുന്നാൻ വീട്ടിൽ ജെറീഷിനെയാണ് (36) കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫിസർ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. ഗുണ്ട പ്രവർത്തനം, വധശ്രമം, പണം തട്ടിയെടുക്കൽ തുടങ്ങിയ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാർച്ചിൽ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ ഒരു വർഷത്തേക്ക് കുന്നംകുളത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. പിന്നീട് കുന്നംകുളം താലൂക്ക് അതിർത്തിയിൽ പ്രവേശിക്കരുതെന്നാക്കി മാറ്റം വരുത്തിയിരുന്നു. ഇത് ലംഘിച്ച് കഴിഞ്ഞദിവസം കുന്നംകുളം തെക്കെ അങ്ങാടിയിൽ വന്നതിനെ തുടർന്നാണ് വീണ്ടും പിടികൂടിയത്.

