തൃശൂർ നഗരത്തിൽ തോട് കൈയേറി രാത്രിയിൽ അനധികൃത നിർമാണം
text_fieldsനഗരത്തിൽ തോട് കൈയേറി നിർമാണം നടക്കുന്ന സ്ഥലം
കുന്നംകുളം: താഴത്തെ പാറയിലെ ട്രഷറി റോഡിൽ നിർമാണ ചട്ടങ്ങൾ ലംഘിച്ച് അനധികൃത നിർമാണം. തോട് കൈയേറിയാണ് രാത്രിയിൽ നിർമാണം നടക്കുന്നത്.
നിർമാണ ചട്ടങ്ങൾ പാലിക്കാത്തതിനാൽ ഈ കെട്ടിടത്തിന് വർഷങ്ങളായി നമ്പർ നൽകിയിരുന്നില്ല. പുതിയ ബസ് ടെർമിനലിനോട് ചേർന്ന് കുറഞ്ഞ സ്ഥലത്ത് വീതികുറഞ്ഞ നിലയിലാണ് ഈ കെട്ടിടം പണി കഴിപ്പിച്ചത്. കെട്ടിടത്തിന് സമീപം ആവശ്യമായ വീതികാണിക്കാൻ കഴിയാത്തതാണ് നമ്പർ ലഭിക്കാൻ തടസ്സം. എന്നാൽ തോടരിക് കെട്ടിയെടുത്ത് കോൺക്രീറ്റ് ചെയ്ത് പൂർത്തീകരിക്കാനാണ് വ്യാഴാഴ്ച രാത്രിയിൽ ശ്രമിക്കുന്നത്. പ്രമുഖ നേതാവിന്റെ നിർമാണ കമ്പനിയാണ് അനധികൃത നിർമാണവും കൈയേറ്റവും നടത്തുന്നതെന്നും ആരോപണമുണ്ട്.

