കേരളത്തിന് മെഡൽ നേടാൻ കുന്നംകുളത്ത് പരിശീലനം
text_fieldsഅണ്ടർ 17 പെൺകുട്ടികളുടെ കേരള സ്കൂൾ ഫുട്ബാൾ ടീം കുന്നംകുളത്ത്
പരിശീലനത്തിൽ
കുന്നംകുളം: അണ്ടർ 17 പെൺകുട്ടികളുടെ കേരള സ്കൂൾ ഫുട്ബാൾ ടീമിന്റെ കായിക പരിശീലന ക്യാമ്പിന് കുന്നംകുളത്ത് തുടക്കമായി. ഗവ. മോഡൽ ബോയ്സ് സ്കൂൾ മൈതാനത്താണ് പരിശീലനം. വ്യാഴാഴ്ച ആരംഭിച്ച പരിശീലനം 18 വരെ നീളും. ബിഹാറിലെ പട്നയിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ ടീം 19ന് യാത്ര തിരിക്കും. 18 അംഗ ടീമും ഒരു വനിത മാനേജർ, ഒരു കോച്ച് ഉൾപ്പെടെ 21 പേരടങ്ങുന്ന സംഘമാണ് യാത്ര പുറപ്പെടുന്നത്. അണ്ടർ 19 അത്ലറ്റിക്സ് കേരള സ്കൂൾ ടീം ക്യാമ്പ് 18 മുതൽ 23 വരെ ഇതേ ഗ്രൗണ്ടിൽ നടക്കും.
33 പെൺകുട്ടികളും 34 ആൺകുട്ടികളും അടങ്ങുന്ന 67 അത്ലറ്റുകളും 10 ഓളം ഒഫീഷ്യൽസും ടീമിനൊപ്പം ഉണ്ടാകും. മഹാരാഷ്ട്രയാണ് ഇത്തവണ ദേശീയ അണ്ടർ-19 കായികമേളക്ക് വേദിയാകുന്നത്. സംസ്ഥാന സ്കൂൾ കായിക മേളക്ക് വേദിയായ കുന്നംകുളം സിന്തറ്റിക് ട്രാക്കിന്റെ മധ്യഭാഗത്താണ് പരിശീലനം നടക്കുന്നത്.

