Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightതൃശൂർ ജി​ല്ല...

തൃശൂർ ജി​ല്ല കാ​യി​കോ​ത്സ​വ​ത്തി​ന് കു​ന്നം​കു​ള​ത്ത് ഇ​ന്ന് തു​ട​ക്കം

text_fields
bookmark_border
sports meet
cancel
camera_alt

representational image

കു​ന്നം​കു​ളം: 65ാമ​ത് സ്കൂ​ൾ ജി​ല്ല കാ​യി​കോ​ത്സ​വം കു​ന്നം​കു​ള​ത്ത് ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​കും. സീ​നി​യ​ർ ഗ്രൗ​ണ്ടി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള വെ​ള്ളി​യാ​ഴ്ച സ​മാ​പി​ക്കും. പ​ന്ത്ര​ണ്ട് ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തി​ൽ​പ​രം കാ​യി​ക താ​ര​ങ്ങ​ൾ 98 ഇ​ന​ങ്ങ​ളി​ലാ​യി മാ​റ്റു​ര​ക്കും. ത്രോ ​ഇ​ന​ങ്ങ​ൾ ബ​ഥ​നി ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ ന​ട​ക്കും. നാ​ല് ദി​വ​സ​മാ​യി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന മേ​ള മൂ​ന്ന് ദി​വ​സ​മാ​ക്കി ചു​രു​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്ന് ദി​ന​ങ്ങ​ളി​ലാ​യി മ​ത്സ​രി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ച്ച​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മേ​ള രാ​വി​ലെ 10ന് ​കു​ന്നം​കു​ളം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ സൗ​മ്യ അ​നി​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​കെ. ഷെ​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​മ്യ ഹ​രി​ദാ​സ് എം.​പി സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തും. ഇ​തേ സി​ന്ത​റ്റി​ക് ട്രാ​ക്കാ​ണ് 16 മു​ത​ൽ സം​സ്ഥാ​ന കാ​യി​ക മേ​ള​ക്ക് വേ​ദി​യാ​കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports meetThrissur news
News Summary - Thrissur District sports Festival begins on wednesday at Kunnamkulam
Next Story