Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightകുന്നംകുളത്ത് മോഷണം...

കുന്നംകുളത്ത് മോഷണം തുടർച്ചയാകുന്നു

text_fields
bookmark_border
theft case
cancel

കു​ന്നം​കു​ളം: കു​ന്നം​കു​ളം മേ​ഖ​ല​യി​ല്‍ മോ​ഷ​ണം പെ​രു​കു​ന്നു. മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ മൂ​ന്നി​ട​ത്താ​ണ് ക​വ​ർ​ച്ച​ക​ളു​ണ്ടാ​യ​ത്. ബൈ​ജു റോ​ഡി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ​ണം പോ​യി. ബ​സ് ടെ​ർ​മി​ന​ലി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍നി​ന്ന് ഒ​രു വ​യ​സ്സാ​യ കു​ട്ടി​യു​ടെ മാ​ല മോ​ഷ്ടി​ക്കു​ക​യും എ.​ടി.​എം കൗ​ണ്ട​റി​ല്‍ മ​റ​ന്നു​വെ​ച്ച മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ക്കു​ക​യും ചെ​യ്തു.

കൂ​ടാ​തെ യേ​ശു​ദാ​സ് റോ​ഡി​ലെ അ​ല്‍-​അ​മീ​ന്‍ ക​മീ​ഷ​ന്‍ ഏ​ജ​ന്റ് സ്ഥാ​പ​ന​ത്തി​നു​ള്ളി​ല്‍നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍ ക​വ​ർ​ന്നു. പെ​രു​മ്പി​ലാ​വ് സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ല്ല​ത്തീ​ഫ്, മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് എ​ന്നി​വ​രു​ടെ​താ​യി​രു​ന്നു സ്ഥാ​പ​നം. മോ​ഷ​ണ ദൃ​ശ്യ​ങ്ങ​ള്‍ സ്ഥാ​പ​ന​ത്തി​ലെ സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന ഫോ​ണാ​ണ് ക​വ​ര്‍ന്ന​ത്. സ്ഥാ​പ​ന​ത്തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ന്‍ പു​റ​ത്തു​പോ​യ സ​മ​യം നോ​ക്കി​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്ന​ത്. മേ​ഖ​ല​യി​ല്‍ മോ​ഷ​ണം വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ കു​ന്നം​കു​ളം പൊ​ലീ​സ് ത​യാ​റാ​ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftkunnamkulamTheft News
News Summary - Theft continues in Kunnamkulam
Next Story