ഡോക്ടറുടെ വീട്ടിൽ മോഷണം; പ്രതി അഞ്ച് മാസത്തിനുശേഷം പിടിയിൽ
text_fieldsപ്രതി സാബു
കുന്നംകുളം: ഡോക്ടറുടെ വീട് കുത്തിത്തുറന്ന് നാലുപവൻ കവർന്ന കേസിലെ പ്രതി കുന്നംകുളത്ത് പിടിയിലായി. സുൽത്താൻ ബത്തേരി പ്ലാമൂട്ടിൽ വീട്ടിൽ സാബുവിന്റെ (52) അറസ്റ്റാണ് കുന്നംകുളം പൊലീസ് രേഖപ്പെടുത്തിയത്. ഏപ്രിൽ 20നാണ് കേസിനാസ്പദമായ സംഭവം. കുന്നംകുളം നഗരസഭ ഓഫിസിന് സമീപത്ത് ഡോക്ടർമാർ താമസിക്കുന്ന വാടക വീട്ടിലായിരുന്നു മോഷണം. വീടിന്റെ വാതിൽ കുത്തി തുറന്നായിരുന്നു കവർച്ച.
സംഭവത്തിൽ ഡോക്ടർമാർ നൽകിയ പരാതിയിൽ കുന്നംകുളം പൊലീസ് കേസെടുത്തു അന്വേഷണം നടത്തിവരുന്നതിനിടയാണ് പ്രതിയെ കോഴിക്കോട് നല്ലളം പൊലീസ് മറ്റൊരു മോഷണ കേസിൽ പിടികൂടിയത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കുന്നംകുളത്തെ ഡോക്ടറുടെ വീട്ടിലെ മോഷണം പ്രതി സമ്മതിക്കുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.

