Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightതോക്കുമായി...

തോക്കുമായി കസ്​റ്റഡിയിലെടുത്ത യുവാവിനെ വെറുതെ വിട്ടയച്ചു

text_fields
bookmark_border
തോക്കുമായി കസ്​റ്റഡിയിലെടുത്ത യുവാവിനെ വെറുതെ വിട്ടയച്ചു
cancel


കു​ന്നം​കു​ളം: തോ​ക്കു​മാ​യി യു​വാ​വി​നെ ബ​സി​ൽ​നി​ന്ന്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. എ​യ​ർ ഗ​ൺ ആ​ണെ​ന്ന് മ​ന​സ്സി​ലാ​യ​തോ​ടെ കേ​സെ​ടു​ക്കാ​തെ പ​റ​ഞ്ഞു വി​ട്ടു. ആ​ർ​ത്താ​റ്റ് സ്വ​ദേ​ശി​യെ​യാ​ണ് കു​ന്നം​കു​ള​ത്ത് വെ​ച്ച് പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എ​റ​ണാ​കു​ള​ത്തു​നി​ന്ന് വാ​ങ്ങി​യ​താ​ണെ​ന്നും അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി തൃ​ശൂ​രി​ൽ കൊ​ണ്ടു​പോ​യി വ​രു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് പ​റ​ഞ്ഞ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്ക് എ​ത്തി​യ​താ​യി​രു​ന്നു യു​വാ​വ്. പ​രി​ശോ​ധ​ന​ക്കി​ടെ യു​വാ​വി​െൻറ കൈ​വ​ശം ഡോ​ക്ട​ർ തോ​ക്ക് ക​ണ്ട​താ​ണ് സം​ഭ​വ​ത്തി​െൻറ തു​ട​ക്കം. പി​ന്നീ​ട് ആ​ശു​പ​ത്രി വി​ട്ട യു​വാ​വി​നെ​ക്കു​റി​ച്ച് ഡോ​ക്ട​ർ പൊ​ലീ​സി​ൽ ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഇ​തി​നി​ടെ എ​റ​ണാ​കു​ള​ത്തു​നി​ന്ന് കോ​ഴി​ക്കോ​​ട്ടേ​ക്ക്​ പോ​കു​ന്ന ബ​സി​ൽ തോ​ക്കു​മാ​യി യു​വാ​വ് സ​ഞ്ച​രി​ക്കു​ന്നു​വെ​ന്ന വി​വ​രം പ​ര​ന്ന​തോ​ടെ പി​ടി​കൂ​ടാ​ൻ കു​ന്നം​കു​ളം പൊ​ലീ​സും സ​ജ്ജ​മാ​യി. ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ സ്​​റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത് ക​ണ്ട​വ​രും ഭീ​തി​യി​ലാ​യി. പി​ന്നീ​ട് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് എ​യ​ർ ഗ​ൺ ആ​ണെ​ന്ന് അ​റി​യു​ന്ന​ത്. ലൈ​സ​ൻ​സ് പോ​ലും ഇ​തി​ന് വേ​ണ്ട​ന്ന് അ​റി​വാ​യ​തോ​ടെ വൈ​കീ​ട്ട് ഇ​യാ​ളെ പ​റ​ഞ്ഞു വി​ട്ടു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gunpolice
News Summary - The young man who was taken into custody with a gun was released
Next Story