Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബസ് യാത്രക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
text_fieldsbookmark_border
കുന്നംകുളം: ബസ് യാത്രക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. മുളങ്കുന്നത്തുകാവ് കുറ്റൂർ കരുവാൻ വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് (49) കുന്നംകുളം പൊലീസ് ഇൻസ്പെക്ടർ വി.സി. സൂരജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
മുമ്പും ഉണ്ണികൃഷ്ണൻ ബസ് യാത്രക്കിടെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മനസ്സാനിധ്യത്തോടെ ശക്തമായി പ്രതികരിച്ച യുവതിയെ പൊലീസ് അഭിനന്ദിച്ചു. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ഷക്കീർ അഹമ്മദ്, ബാലരാജൻ, സി.പി.ഒ രമേശ് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

