Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightസ​ർ​ക്കാ​റി​നെ...

സ​ർ​ക്കാ​റി​നെ കേ​ന്ദ്രം ശ്വാ​സം മു​ട്ടി​ക്കു​ന്നു -മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

text_fields
bookmark_border
mb rajesh
cancel
camera_alt

എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ

ഭാ​ഗ​മാ​യി കു​ന്നം​കു​ള​ത്ത് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​വും റാ​ലി​യും മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​ന്നം​കു​ളം: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യും ക്ഷേ​മ പെ​ന്‍ഷ​നു​മെ​ല്ലാം ഇ​ല്ലാ​താ​ക്കാ​നാ​ണ് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്റെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി കു​ന്നം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ലം റാ​ലി​യും പൊ​തു സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ എ​ല്ലാ​വി​ധ​ത്തി​ലും സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ ശ്വാ​സം മു​ട്ടി​ക്കു​ക​യാ​ണ്.

കേ​ര​ളം സോ​മാ​ലി​യ​യാ​ണെ​ന്ന് പ​റ​ഞ്ഞ​വ​രെ കൊ​ണ്ട് ഇ​ന്ത്യ​ക്ക് മാ​തൃ​ക​യാ​ണെ​ന്ന് പ​റ​യി​പ്പി​ക്കാ​നും എ​ല്‍.​ഡി.​എ​ഫ് സ​ര്‍ക്കാ​റി​ന് ക​ഴി​ഞ്ഞു. വി​ക​സ​ന നേ​ട്ട​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​ന്‍ സ​ര്‍ക്കാ​റി​ന് ക​ഴി​യു​ന്നു​വെ​ന്ന​തി​ന്റെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ് വാ​ട്ട​ര്‍മെ​ട്രോ, ഡി​ജി​റ്റ​ല്‍ പാ​ര്‍ക്ക്, ദേ​ശീ​യ​പാ​ത, മ​ല​യോ​ര​പാ​ത, തീ​ര​ദേ​ശ​പാ​ത തു​ട​ങ്ങി​യ​വ​യെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. കെ.​ടി. ഷാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​പി. സ​ന്ദീ​പ്, എ​ൻ.​ആ​ർ. ബാ​ല​ൻ, ടി.​കെ. വാ​സു, ഷാ​ജി ആ​നി​ത്തോ​ട്ടം, സി.​വി. ബേ​ബി, ബാ​ല​ൻ ക​ണി​മം​ഗ​ലം, നാ​സ​ർ ഹ​മീ​ദ്, കെ.​എ​ഫ്. ഡേ​വി​സ്, എം. ​ബാ​ലാ​ജി, ഉ​ഷ പ്ര​ഭു​കു​മാ​ർ, പ്ര​ഫ കെ.​ഡി. ബാ​ഹു​ലേ​യ​ൻ, സീ​ത ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mb Rajeshgovernmentcenter
News Summary - The Center is troubling the government - Minister MB Rajesh
Next Story