Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുദ്രപത്രത്തിന് ക്ഷാമം, കുറഞ്ഞ വിലയുടേത്​ കിട്ടാനില്ല

text_fields
bookmark_border
അഞ്ച് രൂപയുടെ കോർട്ട് ഫീ സ്​റ്റാമ്പും വിപണിയിലില്ല
മുദ്രപത്രത്തിന് ക്ഷാമം, കുറഞ്ഞ വിലയുടേത്​ കിട്ടാനില്ല
cancel

കുന്നംകുളം: വിവിധ ആവശ്യങ്ങൾക്ക് മുദ്രപത്രം ലഭിക്കാത്തത് ജനങ്ങളെ വലക്കുന്നു. 20, 50, 100 രൂപയുടെ സ്​റ്റാമ്പ് പേപ്പറാണ് കിട്ടാനില്ലാത്തത്. ജില്ലയിൽ തന്നെ എവിടെ നിന്നും കിട്ടാത്ത അവസ്ഥയാണ്. 50 രൂപയുടെ ആവശ്യത്തിനുപോലും 500 രൂപയുടെ മുദ്രപത്രം വാങ്ങിക്കേണ്ട സ്ഥിതിയാണ്.

പട്ടികജാതിക്കാർക്കുള്ള പഠന ക്ലാസ് മുറിക്ക് പട്ടികജാതി വകുപ്പ് ഓഫിസിൽ അപേക്ഷ നൽകാൻ 200 രൂപക്കുള്ള സ്​റ്റാമ്പ് പേപ്പറാണ് ആവശ്യമുള്ളത്. ഇതിനായി അപേക്ഷകർ നെട്ടോട്ടമാണ്. അപേേക്ഷിക്കേണ്ട അവസാന ദിനം വന്നതോടെ കൂടിയ വിലയുള്ള മുദ്രപത്രം വാങ്ങി അപേക്ഷിക്കുകയാണ് ചെയ്യുന്നത്. നിർധനരാണ് കൂടുതൽ അപേക്ഷകരും. വിവിധ കരാറുകൾ എഴുതുന്നതിനും കുറഞ്ഞ വിലയുടെ മുദ്രപത്രത്തിനാണ് ആവശ്യക്കാർ ഏറെയുള്ളത്.

കോവിഡ് രോഗവ്യാപനം വന്നതോടെയാണ് മുദ്രപത്രം എത്താൻ വൈകുന്നത്. മഹാരാഷ്​ട്രയിലെ നാസിക്കിൽനിന്നാണ് സ്​റ്റാമ്പ് പേപ്പർ വരുന്നത്. കഴിഞ്ഞ ആഴ്ചയിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ 50 രൂപയുടെ സീൽ ചെയ്ത മുദ്രപേപ്പറും വിപണിയിലുണ്ടായിരുന്നു. അതും ഇപ്പോൾ കിട്ടാനില്ല. അഞ്ച് രൂപയുടെ കോർട്ട് ഫീ സ്​റ്റാമ്പും കിട്ടാനില്ല. സർക്കാർ ഓഫിസുകളിൽ നൽകുന്ന ഏത് അപേക്ഷകളിലും സ്​റ്ററാമ്പിന് പത്ത് രൂപയുടെ ഉപയോഗിക്കേണ്ട ഗതികേടിലാണ് ജനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shortage of stamp paper, Cheapest is not available
Next Story