17കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിക്ക് 10 വർഷം തടവും പിഴയും
text_fieldsമനോജ്
കുന്നംകുളം: 17കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് പത്തുവർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. ചൂണ്ടൽ ചൂണ്ടപുരക്കൽ വീട്ടിൽ മനോജിനെയാണ് (49) കുന്നംകുളം അതിവേഗ പോക്സോ പ്രത്യേക കോടതി ജഡ്ജി എസ്. ലിഷശിക്ഷിച്ചത്. 2020 ലാണ് സംഭവം നടന്നത്. ട്രാക്ടർ ഡ്രൈവറായ പ്രതി ഭാര്യയുമായി പിരിഞ്ഞു കഴിയുന്നതിനിടെ 17 വയസ്സുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.
പെൺകുട്ടി പറഞ്ഞതിനെ തുടർന്ന് അമ്മയാണ് പിന്നീട് പരാതി നൽകിയത്. കുന്നംകുളം പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന വി. ഹേമലത, സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന ടി.സി. അനുരാജ് എന്നിവരാണ് കേസ് അന്വേഷിച്ചത്. 16 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.എസ്. ബിനോയി ഹാജരായി. അഭിഭാഷകരായ അശ്വതി, രഞ്ജിക കെ. ചന്ദ്രൻ, പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പ്രശോബ് എന്നിവർ സഹായികളായി.

