പൂജാരിയുടെ മാല കവർച്ച: സഹായി പിടിയിൽ
text_fieldsആദിത്യൻ
കുന്നംകുളം: പൂജാരിയുടെ മാല കവർന്ന കേസിൽ സഹായി പിടിയിൽ. കൊല്ലം ഓച്ചിറ പുതുവയലിൽ ആദിത്യനെയാണ് (32) കുന്നംകുളം സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. ചൂണ്ടൽ വെട്ടുകാട് പൊന്നരാശേരി തറവാട്ട് അമ്പലത്തിലെ പൂജാരി ശരത്തിന്റെ രണ്ടര പവന്റെ മാല കവർന്ന കേസിലാണ് അറസ്റ്റ്.
പൂജാരി മാല ഊരി ബാഗിൽ വെച്ചതായിരുന്നു. പിന്നീട് കാണാതായതോടെ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൂജക്ക് സഹായിയായി നിന്നിരുന്നയാൾ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. കേച്ചേരിയിലെ ജ്വല്ലറിയിൽ വിറ്റ മാല പൊലീസ് കണ്ടെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

