Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുന്നംകുളത്ത്​ മൊബൈൽ ഫോൺ കടയുടെ ഭിത്തി തുരന്ന് കവർച്ച

text_fields
bookmark_border
കുന്നംകുളത്ത്​ മൊബൈൽ ഫോൺ കടയുടെ ഭിത്തി തുരന്ന് കവർച്ച
cancel
camera_alt

മൊബൈൽ ഫോൺ കടയുടെ ഭിത്തി തുരന്ന നിലയിൽ

കുന്നംകുളം: നഗരത്തിൽ മൊബൈൽ ഫോൺ കടയുടെ ഭിത്തി തുരന്ന് ഫോണുകൾ കവർന്നു.

പുലിക്കോട്ടിൽ ജി​േൻറായുടെ ഉടമസ്ഥതയിലുള്ള മൊബൈൽ ഹട്ട് എന്ന സ്ഥാപനത്തിലാണ്​ സംഭവം. പത്ത് മൊബൈൽ ഫോണുകളാണ് മോഷണം പോയത്. രണ്ടേകാൽ ലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു.

എ.സിയുടെ ഫാൻ ഊരിമാറ്റിയ ശേഷം ഭിത്തി തുരന്നാണ് മോഷ്​ടാക്കൾ അകത്ത് കടന്നത്. വെള്ളിയാഴ്ച രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് കവർച്ച അറിയുന്നത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സ്ഥാപനം അടച്ചത്. കാഷ് കൗണ്ടർ തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.

കടക്കുള്ളിലെ നിരീക്ഷണ കാമറ പരിശോധിച്ചു വരുകയാണെന്ന്​ പൊലീസ് പറഞ്ഞു. എ.സി.പി ടി.എസ്. സിനോജ്, സി.ഐ കെ.ജി. സുരേഷ്, എസ്.ഐ ഇ. ബാബു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവരും പരിശോധന നടത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Robbery at Kunnamkulam mobile phone shop
Next Story