Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightവൻ അ​പ​ക​ട​ത്തി​ൽ...

വൻ അ​പ​ക​ട​ത്തി​ൽ ന​ടു​ങ്ങി പാ​റേ​മ്പാ​ടം; പ​രി​ക്കേ​റ്റ​ത് 17 പേ​ർ​ക്ക്

text_fields
bookmark_border
വൻ അ​പ​ക​ട​ത്തി​ൽ ന​ടു​ങ്ങി പാ​റേ​മ്പാ​ടം; പ​രി​ക്കേ​റ്റ​ത് 17 പേ​ർ​ക്ക്
cancel

കു​ന്നം​കു​ളം: സം​സ്ഥാ​ന​പാ​ത​യി​ലെ പാ​റേ​മ്പാ​ട​ത്ത് സ്വ​കാ​ര്യ ബ​സ് ഉ​ണ്ടാ​ക്കി​യ അ​പ​ക​ട​ത്തി​ൽ നടുങ്ങി നാട്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കാ​ണി​പ്പ​യ്യൂ​ർ അ​രി​യാ​ട്ട് തെ​ക്കേ​തി​ൽ ജോ​ണി​ന്റെ മ​ക​ൻ ജോ​ബി (39) അ​മ​ല ആ​ശു​പ​ത്രി​യി​ലും കൊ​ര​ട്ടി​ക്ക​ര ക​ള്ളി​യാ​ട്ട് ന​സീ​മ (44) അ​ങ്ക​മാ​ലി അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​രു​വ​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു​വെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പെ​രു​മ്പി​ലാ​വ് കാ​ളി​യ​ത്ത് പ്ലാ​ക്കാ​വി​ൽ മ​ൻ​സൂ​റ (36), ക​റു​ക​പു​ത്തൂ​ർ അ​റ​ക്ക​ൽ റം​സീ​ന (38), പോ​ർ​ക്കു​ളം ത​യ്യി​ൽ സു​രേ​ഷ് (63), ക​രി​ക്കാ​ട് അ​യ്യാ​ട്ടി​ൽ ആ​ശ(20), കൊ​ര​ട്ടി​ക്ക​ര സ്വ​ദേ​ശി​നി ഹം​ദി​യ (12), അ​ക​തി​യൂ​ർ ക​ള​രി​ക്ക​ൽ അ​ച്യു​ത​ൻ (73), തി​രു​വ​ത്ര പ​ണി​ക്ക​വീ​ട്ടി​ൽ അ​മീ​ന (22), പോ​ർ​ക്കു​ളം ആ​ണ്ടി​യ​ത്ത് മോ​നു​ട്ടി​യു​ടെ ഭാ​ര്യ ക​ദീ​ജ (60), മ​ക​ൻ ജിം​ഷാ​ദ് (31), പെ​രു​മ്പി​ലാ​വ് ന​ഹി​ജ (47), പോ​ർ​ക്കു​ളം ചോ​ഴി​ക്കു​ന്ന​ത്ത് പ​ത്മ​ജ (51), തൃ​ശൂ​ർ അ​ഞ്ചേ​രി ശാ​ന്ത (65), കേ​ച്ചേ​രി രാ​യം​മ​ര​ക്കാ​ർ ഷ​ബീ​ബ ഫാ​ത്തി​മ​ത്ത് (17), പോ​ർ​ക്കു​ളം മു​ള്ള​ത്ത് വ​ള​പ്പി​ൽ ന​സീ​റ (46), പെ​രു​മ്പി​ലാ​വ് ഷ​ജീ​റ (38) എ​ന്നി​വ​രെ മ​ല​ങ്ക​ര ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

വല്യുമ്മയെ ഉംറക്ക് യാത്രയാക്കി ​ബന്ധു​ക്ക​ൾ​ക്കൊ​പ്പം ഈ​ക്കോ കാ​റി​ൽ വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു റി​യ ഫാ​ത്തി​മ. കു​ന്നം​കു​ള​ത്ത് ഗ്യാ​സ് ഏ​ജ​ൻ​സി​യി​ൽ മ​സ്റ്റ​റി​ങ്ങ് ക​ഴി​ഞ്ഞ് മ​രു​മ​ക​ൻ ജോ​ബി​യോ​ടൊ​പ്പം അ​യ്യം​പ​റ​മ്പി​ലെ വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്നു ത​ങ്ക​മ​ണി. കോ​ഴി​ക്കോ​ട് നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സു​ഹ​റ (അ​ല​ങ്കാ​ർ) ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ ജിം​ഷാ​ദി​ന്റെ കാ​റി​ലാ​ണ് ആ​ദ്യം ബ​സ് ഇ​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബൈ​ക്ക് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. റി​യ ഫാ​ത്തി​മ​യെ മ​ല​ങ്ക​ര ആ​ശു​പ​ത്രി​യി​ലും ത​ങ്ക​മ​ണി​യെ ദ​യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ക്കു​മ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ന്നം​കു​ളം പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റു​മോ​ർ​ട്ടം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

ബസ് ഡ്രൈവർ കീഴടങ്ങി

കുന്നംകുളം: അപകടത്തിൽപ്പെട്ട സ്വകാര്യ ബസിന്റെ ഡ്രൈവർ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ചൊവ്വന്നൂർ പഴുന്നാന കറുപ്പൻ വീട്ടിൽ അബ്‌ദുൽ സലാമിനെ (43) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. അലങ്കാർ ട്രാവൽസിന്റെ സുഹറ ബസ് ഡ്രൈവറായിരുന്ന ഇയാൾ അപകട സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. പ്രതിക്കെതിരെ 304 വകുപ്പ് അനുസരിച്ച് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. ജാമ്യം ലഭിക്കാത്ത കുറ്റമാണ് ചുമത്തിയത്. ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള റിപ്പോട്ട് മോട്ടോർ വാഹന വകുപ്പിന് കൈമാറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kunnamkulamAccidentsThrissur
News Summary - parembadam accident
Next Story