Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_right...

പ​ത്തു​വ​യ​സ്സു​കാ​രി​ക്ക്​ മു​ന്നി​ൽ നഗ്​നത ​​​​പ്രദർശനം: യുവാവിന് ഏഴുവർഷം കഠിനതടവും പിഴയും

text_fields
bookmark_border
പ​ത്തു​വ​യ​സ്സു​കാ​രി​ക്ക്​ മു​ന്നി​ൽ നഗ്​നത ​​​​പ്രദർശനം: യുവാവിന് ഏഴുവർഷം കഠിനതടവും പിഴയും
cancel
camera_alt

ശ​ര​ത്ത്


കു​ന്നം​കു​ളം: പ​ത്തു​വ​യ​സ്സു​കാ​രി​ക്ക്​ മു​ന്നി​ൽ ന​ഗ്​​ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി അ​പ​മാ​നി​ച്ച കേ​സി​ൽ പ്ര​തി​യെ ക​ഠി​ന​ത​ട​വി​നും പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. ഏ​ങ്ങ​ണ്ടി​യൂ​ർ ഏ​ത്താ​യ് കു​റു​മ്പൂ​ർ വീ​ട്ടി​ൽ ശ​ര​ത്തി​നെ​യാ​ണ്​ (24) ഏ​ഴു​വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 45,000 രൂ​പ പി​ഴ​യ​ട​ക്കാ​നു​മാ​യി കു​ന്നം​കു​ളം ഫാ​സ്​​റ്റ്​ ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി എം.​പി. ഷി​ബു ശി​ക്ഷി​ച്ച​ത്. 2019ൽ ​വാ​ടാ​ന​പ്പി​ള്ളി പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ശി​ക്ഷ. മൂ​ന്ന് വ​കു​പ്പു​ക​ളി​ലാ​യാ​ണ് ഏ​ഴു​വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ (പോ​ക്സോ) അ​ഡ്വ. കെ.​എ​സ്. ബി​നോ​യ് ഹാ​ജ​രാ​യി. 14 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 14 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്​​തു. വാ​ടാ​ന​പ്പി​ള്ളി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന പി.​ആ​ർ. ബി​ജോ​യി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ക്കാ​നാ​യ സി.​പി.​ഒ​മാ​രാ​യ ഗി​രീ​ശ​ൻ, ധ​നീ​ഷ് എ​ന്നി​വ​രും ഹാ​ജ​രാ​യി​രു​ന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jailedNudity
News Summary - Nudity: Young man jailed for seven years, fined
Next Story