Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightരണ്ടുകിലോ കഞ്ചാവുമായി...

രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
cancel

കുന്നംകുളം: ഓപറേഷൻ ബ്രിഗേഡി​െൻറ ഭാഗമായി എക്സൈസ് വകുപ്പ് നടത്തിയ വാഹന പരിശോധനയിൽ കെ.എസ്.ആർ.ടി.സി ബസിൽനിന്ന് രണ്ടുകിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി.

നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയായ കൊടകര മലയംകുടിയിൽ ഷെമിലിനെയാണ് (29) അറസ്​റ്റ്​ ചെയ്തത്. കാസർകോട്ടുനിന്ന് എറണാകുളത്തേക്ക് പോയിരുന്ന സൂപ്പർഫാസ്​റ്റ്​ ബസിലായിരുന്നു കഞ്ചാവ് കടത്തിക്കൊണ്ടുപോയിരുന്നത്. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പാറേമ്പാടത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

കാസർകോട്ടുനിന്ന് 35,000 രൂപക്ക് വാങ്ങിയ കഞ്ചാവ് തൃശൂർ ടൗണിലെയും പരിസരത്തെയും ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യാൻ കൊണ്ടുവരുന്നതാണെന്ന് പ്രതി സമ്മതിച്ചു.

തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ നിർദേശപ്രകാരം കുന്നംകുളം എക്സൈസ് റേഞ്ച് ഓഫിസും എക്സൈസ് ഇൻറലിജൻസ് വിഭാഗവും സംയുക്തമായാണ് വാഹനപരിശോധന നടത്തിയത്. ചി

ല്ലറ വിപണിയിൽ ഒരുലക്ഷത്തോളം രൂപക്കാണ് കഞ്ചാവ് കൊടുത്തിരുന്നത്. 2016ൽ പാലക്കാട്ട് ആറുകിലോ കഞ്ചാവും 2017ൽ വടകരയിൽനിന്ന് 270 ഗ്രാം ചരസും ഈ പ്രതിയിൽനിന്ന് പിടിച്ചെടുത്തിരുന്നു. ഓപറേഷൻ ബ്രിഗേഡി​െൻറ ഭാഗമായി സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിനിടെ കഴിഞ്ഞ ദിവസം നാലുകിലോ കഞ്ചാവുമായി മൂന്ന് പ്രതികളെ ബോലേ​േറാ കാർ സഹിതം പിടികൂടിയിരുന്നു.

Show Full Article
TAGS:Ganja case 
News Summary - man held with two kg ganja
Next Story