Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സി.​പി.​എം വോ​ട്ട്: കു​ന്നം​കുളത്ത്​ ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഉ​ൾ​പ്പെ​ടെ നാ​ല് കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ രാ​ജി​വെ​ച്ചു
cancel
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightസി.​പി.​എം വോ​ട്ട്:...

സി.​പി.​എം വോ​ട്ട്: കു​ന്നം​കുളത്ത്​ ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഉ​ൾ​പ്പെ​ടെ നാ​ല് കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ രാ​ജി​വെ​ച്ചു

text_fields
bookmark_border

കു​ന്നം​കു​ളം (തൃശൂർ): ന​ഗ​ര​സ​ഭ​യി​ൽ സി.​പി.​എം വോ​ട്ടോ​ടെ സ്ഥി​രം സ​മി​തി​യി​ൽ അം​ഗ​ങ്ങ​ളാ​യ നാ​ല് കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​ർ സ്ഥി​രം സ​മി​തി അം​ഗ​ത്വം രാ​ജി​വെ​ച്ചു. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യാ​യി മി​ഷ സെ​ബാ​സ്​​റ്റ്യ​ൻ ​െത​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശേ​ഷ​മാ​ണ് ചെ​യ​ർ​പേ​ഴ്സ​ൻ ഉ​ൾ​പ്പെ​ടെ ക​മ്മി​റ്റി​യി​ലെ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളാ​യ ബി​ജു സി. ​ബേ​ബി, ലീ​ല ഉ​ണ്ണി​കൃ​ഷ്ണ​ൻ, മി​നി മോ​ൺ​സി എ​ന്നി​വ​ർ രാ​ജി​വെ​ച്ച​ത്.

ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു രാ​ജി. സി.​പി.​എ​മ്മി​െൻറ വോ​ട്ടോ​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ ഈ ​ക​മ്മി​റ്റി​യി​ലേ​ക്ക് ​െത​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. ക​മ്മി​റ്റി​യി​ലെ അം​ഗ​ത്വം രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ല് പേ​രി​ൽ​നി​ന്നും ക​ത്ത് എ​ഴു​തി വാ​ങ്ങി​യി​രു​ന്നു. സ്ഥി​രം​സ​മി​തി അം​ഗ​ങ്ങ​ളു​ടെ ​െത​ര​ഞ്ഞെ​ടു​പ്പി​ന് സി.​പി.​എ​മ്മി​െൻറ ചി​ല നേ​താ​ക്ക​ൾ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​രു​മാ​യി ധാ​ര​ണ ഉ​ണ്ടാ​ക്കി​യി​രു​ന്നു​വ​േ​ത്ര.

ബി.​ജെ.​പി, ആ​ർ.​എം.​പി അം​ഗ​ങ്ങ​ളെ മാ​റ്റി​നി​ർ​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു സി.​പി.​എം ന​ട​ത്തി​യ ര​ഹ​സ്യ​ധാ​ര​ണ. ര​ണ്ട് ക​മ്മി​റ്റി​ക​ൾ കോ​ൺ​ഗ്ര​സി​ന് ന​ൽ​കാ​നാ​യി​രു​ന്നു ധാ​ര​ണ. എ​ന്നാ​ൽ, അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് ചി​ല കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ വ​രു​ന്ന​തി​ൽ സി.​പി.​എം നേ​താ​ക്ക​ളി​ൽ അ​മ​ർ​ഷം ഉ​യ​ർ​ന്നി​രു​ന്നു. ഇ​താ​ണ് ഒ​ടു​വി​ൽ ഒ​രു ക​മ്മി​റ്റി​യി​ൽ ഒ​തു​ങ്ങി​യ​ത്. കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ രാ​ജി​വെ​ച്ച സ്ഥി​രം​സ​മി​തി ബി.​ജെ.​പി പി​ടി​ച്ചെ​ടു​ക്കാ​നും നീ​ക്ക​മു​ണ്ട്.

ഇ​തി​െൻറ ഭാ​ഗ​മാ​യി ര​ണ്ട് ക​മ്മി​റ്റി​ക​ളി​ൽ​നി​ന്നാ​യി ര​ണ്ട് ബി.​ജെ.​പി അം​ഗ​ങ്ങ​ൾ കൂ​ടി തി​ങ്ക​ളാ​ഴ്ച രാ​ജി​വെ​ച്ചു. സി​ഗ്മ ര​ജീ​ഷ് (ധ​ന​കാ​ര്യം), രേ​ഷ്മ സു​നി​ൽ (വി​ദ്യാ​ഭ്യാ​സം) എ​ന്നി​വ​രാ​ണ് രാ​ജി​വെ​ച്ച​ത്. ഭൂ​രി​പ​ക്ഷ​മു​ള്ള ക​മ്മി​റ്റി​ക​ളി​ൽ​നി​ന്ന് അം​ഗ​ങ്ങ​ളെ രാ​ജി​വെ​പ്പി​ച്ച് സി.​പി.​എം ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി​യും കൂ​ടി പി​ടി​ച്ചെ​ടു​ക്കാ​നും ശ്ര​മം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kunnamkulamcpmcongress
News Summary - Kunnamkulam Welfare Standing Committee Members of Congress resign
Next Story