പണി പൂർത്തിയാകുംമുമ്പേ ഉദ്ഘാടനം; കുന്നംകുളം സബ് ട്രഷറി നാടിന് സമർപ്പിച്ചു
text_fieldsകുന്നംകുളം: സബ് ട്രഷറിക്ക് പുത;തായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ ഓൺലൈനായി നിർവഹിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തെ ട്രഷറികൾ വളരെ മികച്ച രീതിലാണ് പ്രവർത്തിച്ചു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുന്നംകുളം സി.വി സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ എ.സി. മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ സൗമ്യ അനിലൻ മുഖ്യാതിഥിയായി.
ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി. രഘുനാഥ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.പി. സജീപ്, കെ.എം. നൗഷാദ്, രാഷ്ട്രീയ പാർട്ടി സംഘടന പ്രതിനിധികളായ കെ. കൊച്ചനിയൻ, പ്രേംരാജ് ചൂണ്ടലാത്ത്, സെബാസ്റ്റ്യൻ ചൂണ്ടൽ, ഇ.എ. ദിനമണി, കെ.ആർ. പ്രേംരാജ്, വി.സി. ജ്യോതിരാജ്, പി.എം. പ്രദീപ്, എം.കെ. സുകുമാരൻ, സി.ജി. ജോബ് രാജ്, എം. ഹരിദാസ്, കെ.പി. സാക്സൺ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ട്രഷറി ഓഫിസർ കെ.എ. ആശ അരവിന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ് സ്വാഗതവും സബ് ട്രഷറി ഓഫിസർ ടി.വി. ധനേഷ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

