വധശ്രമ കേസിലെ പ്രതി ഒമ്പത് മാസത്തിന് ശേഷം പിടിയിൽ
text_fieldsപ്രതി പുതുശേരി ദിനീഷ്
കുന്നംകുളം : പുതുശേരിയിൽ സഹോദരൻമാരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ ഒമ്പത് മാസത്തിന് ശേഷം പിടികൂടി. പുതുശ്ശേരി കളരിക്കൽ വീട്ടിൽ ദിനീഷി (34)നെയാണ് കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി.എസ് സിനോജിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പുതുശ്ശേരി സ്വദേശികളായ സനൂപ്, സുധീപ് എന്നവരെ കഴിഞ്ഞ ഡിസംബർ 23ന് പുതുശ്ശേരി അയ്യംകുളങ്ങര അമ്പലത്തിനു സമീപത്ത് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്. സംഭവത്തിനു ശേഷം വിദേശത്ത് കഴിഞ്ഞിരുന്ന പ്രതിക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ച പ്രതി വിദേശത്ത് നിന്നും കരിപ്പൂർ എയർപോർട്ടിൽ വന്നിറങ്ങുകയും എയർപോർട്ട് അധികൃതർ പ്രതിയെ തടഞ്ഞു വെച്ച് സ്റ്റേഷനിൽ വിവരമറിയിക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ഈ കേസിലെ നാല് പ്രതികളെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ എസ് ഐ ആനന്ദ്, എ എസ് ഐ പ്രേംജിത്, സി പി ഒ മാരായ നിബു നെപ്പോളിയൻ, സന്ദീപ്, ഇക്ബാൽ എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

