Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightകുന്നംകുളത്ത്...

കുന്നംകുളത്ത് തെരുവിലിറങ്ങി എ.സി. മൊയ്തീൻ; യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾ ആര്?

text_fields
bookmark_border
കുന്നംകുളത്ത് തെരുവിലിറങ്ങി എ.സി. മൊയ്തീൻ; യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾ ആര്?
cancel
camera_alt

കു​ന്നം​കു​ള​ത്ത് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​സി. മൊ​യ്തീ​ന്റെ റോ​ഡ് ഷോ

കു​ന്നം​കു​ളം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ന​ട​ന്ന​തോ​ടെ കു​ന്നം​കു​ള​ത്തെ ഇ​ട​തു പാ​ള​യ​ത്തി​ലെ സ്ഥാ​നാ​ർ​ഥി പ​ര​സ്യ​മാ​യി വോ​ട്ട് തേ​ടി രം​ഗ​ത്തെ​ത്തി. എ​ന്നി​ട്ടും യു.​ഡി​എ​ഫ്, എ​ൻ.​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ ആ​രാ​കു​മെ​ന്ന​ത് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. കു​ന്നം​കു​ള​ത്ത് എ​ൽ.​ഡി.​എ​ഫ് സാ​ര​ഥി​യാ​യി നി​ല​വി​ലെ എം.​എ​ൽ.​എ എ.​സി. മൊ​യ്തീ​ൻ ത​ന്നെ ആ​കു​ന്ന​തോ​ടെ പ്ര​ചാ​ര​ണ​ത്തി​ന് വീ​ണ്ടും ചൂ​ടേ​റു​ക​യാ​ണ്.

എ​തി​രാ​ളി​ക​ൾ ആ​രെ​ന്ന് തെ​ളി​യാ​ൻ ഇ​നി​യും സ​മ​യം വേ​ണ്ടി​വ​രും. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ലെ പ​ല പ്ര​മു​ഖ​രും പി​ൻ​മാ​റി​യ​തോ​ടെ ഒ​ടു​വി​ൽ സി.​എം.​പി​ക്ക് വി​ട്ടു​കൊ​ടു​ക്കാ​ൻ ധാ​ര​ണ​യാ​യി.

നെ​ന്മാ​റ സീ​റ്റി​ന് പ​ക​രം ഇ​ക്കു​റി കു​ന്നം​കു​ളം ആ​വ​ശ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ സി.​എം.​പി​യി​ലെ സി.​എ​ൻ. വി​ജ​യ​കൃ​ഷ്ണ​ന് ത​ന്നെ​യാ​ണ് അ​വ​സ​രം ല​ഭി​ക്കു​ക. എം.​വി.​ആ​ർ കാ​ൻ​സ​ർ സെ​ന്റ​ർ ചെ​യ​ർ​മാ​നാ​ണ് വി​ജ​യ​കൃ​ഷ്ണ​ൻ.

ഇ​ക്കാ​ര്യ​ത്തി​ൽ യു.​ഡി.​എ​ഫി​ൽ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞെ​ങ്കി​ലേ ഉ​റ​പ്പാ​ക്കാ​ൻ ആ​കൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ. എ​ന്നാ​ൽ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​ത്വം ഇ​ക്കു​റി ബി.​ഡി.​ജെ.​എ​സി​ന് ന​ൽ​കാ​നാ​ണ് നീ​ക്ക​മെ​ന്ന​റി​യു​ന്നു. സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ മു​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ സി.​ബി. ശ്രീ​ഹ​രി​യു​ടെ പേ​രും പു​റ​ത്തു​വ​രു​ന്നു​ണ്ട്. ക​രു​ത്ത് തെ​ളി​യി​ക്കാ​ൻ എ​ൽ.​ഡി.​എ​ഫ് സാ​ര​ഥി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന്റെ ആ​ദ്യ​ഘ​ട്ട​മാ​യി റോ​ഡ് ഷോ ​ന​ഗ​ര​ത്തെ കീ​ഴ​ട​ക്കി.

ആ​വേ​ശ ക​ട​ലാ​യി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​സി. മൊ​യ്തീ​ന്റെ റോ​ഡ് ഷോ ​എ​ൽ.​ഡി.​എ​ഫ് കു​ന്നം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. ടി.​കെ. കൃ​ഷ്ണ​ൻ സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച റോ​ഡ് ഷോ ​ന​ഗ​രം ചു​റ്റി സ​മാ​പി​ച്ചു.

ചെ​ങ്കൊ​ടി​ക​ളും മു​ദ്രാ​വാ​ക്യ​വും വ​ർ​ണ​പ്പൂ​ക്ക​ളു​മാ​യി തു​റ​ന്ന വാ​ഹ​ന​ത്തി​ൽ എ​ത്തി​യ സ്ഥാ​നാ​ർ​ഥി​യെ വ​ഴി​യോ​ര​ങ്ങ​ളി​ൽ ജ​ന​ക്കൂ​ട്ടം സ്വീ​ക​രി​ച്ചു. റോ​ഡ് ഷോ​യു​ടെ സ​മാ​പ​ന​ത്തെ തു​ട​ർ​ന്ന് എ.​സി. മൊ​യ്തീ​ൻ സം​സാ​രി​ച്ചു. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം. ​ബാ​ലാ​ജി, എ​ൽ.​ഡി എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​എ​ൻ. സ​ത്യ​ൻ, കെ. ​കൊ​ച്ച​നി​യ​ൻ എ​ന്നി​വ​ർ റോ​ഡ് ഷോ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalamnewsThrissur NewsKerala Assembly Election 2026
News Summary - kerala assembly election
Next Story