Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightജ​വ​ഹ​ർ സ്ക്വ​യ​ർ...

ജ​വ​ഹ​ർ സ്ക്വ​യ​ർ സ്റ്റേ​ഡി​യം നി​ർ​മാ​ണ അ​പാ​ക​ത: ശ​യ​ന​പ്ര​ദ​ക്ഷി​ണ​വു​മാ​യി കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​ർ

text_fields
bookmark_border
ജ​വ​ഹ​ർ സ്ക്വ​യ​ർ സ്റ്റേ​ഡി​യം നി​ർ​മാ​ണ അ​പാ​ക​ത: ശ​യ​ന​പ്ര​ദ​ക്ഷി​ണ​വു​മാ​യി കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​ർ
cancel
camera_alt

കു​ന്നം​കു​ളം ജ​വ​ഹ​ർ സ്ക്വ​യ​ർ സ്റ്റേ​ഡി​യ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​ർ ന​ട​ത്തി​യ ശ​യ​ന​പ്ര​ദ​ക്ഷി​ണം

കു​ന്നം​കു​ളം: ജ​വ​ഹ​ർ സ്‌​ക്വ​യ​ർ സ്റ്റേ​ഡി​യ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ്‌ കൗ​ൺ​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​സ്ക​റ്റ് ബാ​ൾ കോ​ർ​ട്ടി​ൽ ശ​യ​ന​പ്ര​ദ​ക്ഷി​ണം ന​ട​ത്തി. 1,86,00,000 രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ഈ ​ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച സ​മ​യം മു​ത​ൽ ത​ന്നെ ചോ​ർ​ന്നൊ​ലി​ച്ചി​രു​ന്നു. ഇ​തു​മൂ​ലം വു​ഡ​ൻ കോ​ർ​ട്ട് പൂ​ർ​ണ​മാ​യും പൊ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​തു​പോ​ലെ​യു​ള്ള മു​ഴു​വ​ൻ ന്യൂ​ന​ത​ക​ളും പ​രി​ഹ​രി​ച്ച് സ്റ്റേ​ഡി​യം ബാ​സ്ക​റ്റ് ബാ​ൾ പ്രേ​മി​ക​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന് കൗ​ൺ​സി​ല​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ​ര​ത്തി​ന്​ കൗ​ൺ​സി​ല​ർ​മാ​രാ​യ ബി​ജു സി. ​ബേ​ബി, ഷാ​ജി ആ​ലി​ക്ക​ൽ, മി​ഷ സെ​ബാ​സ്റ്റ്യ​ൻ, ല​ബീ​ബ് ഹ​സ്സ​ൻ, ലീ​ല ഉ​ണ്ണി​കൃ​ഷ്ണ​ൻ, മി​നി മോ​ൻ​സി, പ്ര​സു​ന്ന റോ​ഷി​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructionThrissur NewsDefectJawahar Square
News Summary - Jawahar Square Stadium Construction Defect
Next Story