കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
text_fieldsഇജാജുൽ ശൈഖ്
കുന്നംകുളം: അരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ ആല്‍ത്തറയിൽനിന്ന് കുന്നംകുളം പൊലീസ് പിടികൂടി. വെസ്റ്റ് ബംഗാള്‍ മുർശിദാബാദ് സ്വദേശി ഇജാജുൽ ശൈഖിനെയാണ് (38) കുന്നംകുളം സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. ആല്‍ത്തറ പഴയ തപാൽ ഓഫിസ് ബസ് സ്റ്റോപ്പിനടുത്തുള്ള ക്വാർട്ടേഴ്സിലാണ് ഇയാള്‍ താമസിച്ചിരുന്നത്.
വെസ്റ്റ് ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിൽനിന്ന് കഞ്ചാവ് ട്രെയിന്‍ മാര്‍ഗം കൊണ്ടുവന്ന് വടക്കേക്കാട്, ആല്‍ത്തറ, പുന്നൂക്കാവ് മേഖലകളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വ്യാപകമായി വില്പന നടത്തുന്നുവെന്ന് പൊലീസ് രഹസ്യ അന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കുറച്ചുകാലമായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ജില്ല പ്രത്യേക ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍ കുന്നംകുളം ടൗണില്‍നിന്നും ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ പൊലീസ് പരിശോധിച്ചുവരുകയാണ്.

