Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന; പെ​ങ്ങാ​മു​ക്ക് സ്വ​ദേ​ശി പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

സു​രേ​ഷ്

കു​ന്നം​കു​ളം: പു​ല്ലു​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് സ്കൂ​ട്ട​റി​ൽ മ​ദ്യം എ​ത്തി​ച്ചി​രു​ന്ന​യാ​ളെ എ​ക്സൈ​സ് സം​ഘം സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. പെ​ങ്ങാ​മു​ക്ക് മേ​നോ​ത്ത് വീ​ട്ടി​ൽ സു​രേ​ഷി​നെ​യാ​ണ് (പ​ച്ച​ക്കാ​ജ-47) അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന​ക്കാ​യി പു​ല്ലു​ക​ൾ​ക്കി​ട​യി​ലൊ​ളി​പ്പി​ച്ച ഏ​ഴ് കു​പ്പി മ​ദ്യം ക​ണ്ടെ​ടു​ത്തു. സ്ഥി​രം ഇ​ട​പാ​ടു​കാ​ർ​ക്ക് മാ​ത്രം അ​റി​യാ​വു​ന്ന ര​ഹ​സ്യ കോ​ഡ് പ​റ​ഞ്ഞ് പ​ണം ഗൂ​ഗ്ൾ പേ ​വ​ഴി ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​യാ​ൾ സ്കൂ​ട്ട​റി​ൽ പ​റ​ഞ്ഞ സ്ഥ​ല​ത്ത് മ​ദ്യം എ​ത്തി​ച്ചു കൊ​ടു​ത്തി​രു​ന്ന​ത്.

ഒ​രോ ദി​വ​സം മ​ദ്യം സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി വേ​റെ വേ​റെ ആ​ളൊ​ഴി​ഞ്ഞ പു​ല്ലു നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന പ​റ​മ്പു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ഇ​ട​പാ​ടു​കാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തും അ​തീ​വ ശ്ര​ദ്ധ​യോ​ടെ​യാ​യി​രു​ന്നു. 80 ലി​റ്റ​ർ മ​ദ്യം വ​രെ ഒ​രു ദി​വ​സം ഈ ​രീ​തി​യി​ൽ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​താ​യി പ്ര​തി മൊ​ഴി ന​ൽ​കി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 15 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsLiquorIllegal saleThrissur News
News Summary - Illegal sale of liquor- Pengamuk native caught
Next Story