ചിറ്റഞ്ഞൂരിലെ വധശ്രമക്കേസ്: നാല് ബി.ജെ.പി അനുഭാവികൾ പിടിയിൽ
text_fieldsഅറസ്്റ്റിലായ സുബീഷ്, അമിത്, ജിതിൻ, അഖിൽ
കുന്നംകുളം: ചിറ്റഞ്ഞൂർ പാർക്കാടി ക്ഷേത്രോത്സവത്തിനിടെ സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ അടിപിടി കേസിെൻറ വൈരാഗ്യത്തിൽ ചിറ്റഞ്ഞൂരിലെ സി.പി.എം അനുഭാവിയായ യുവാവിനെ മാരകായുധമുപയോഗിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ നാല് ബി.ജെ.പി പ്രവർത്തകർ പിടിയിൽ.
ചിറ്റഞ്ഞൂർ സ്വദേശികളായ കൂളിയാട്ടിൽ അമിത് (25), വട്ടമ്പറമ്പിൽ സുബീഷ് (28), വെങ്കലത്തു അഖിൽ (26), എഴുത്തുപുരക്കൽ ജിതിൻ (27) എന്നിവരെയാണ് കുന്നംകുളം സി.ഐ കെ.ജി. സുരേഷിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചിറ്റഞ്ഞൂർ സൗഹൃദ നഗർ മാരാത്ത് പറമ്പിൽ മഞ്ജേഷ് (34), മാതാവ് മണി (64) എന്നിവർക്കായിരുന്നു പരിക്കേറ്റത്.
ആക്രമിക്കുന്നത് കണ്ട് പിടിച്ചു മാറ്റാനെത്തിയ യുവാവിെൻറ മാതാവിനെ തള്ളിയതിനും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ യുവാവ് ഉൾപ്പെടെയുള്ള സി.പി.എം സംഘത്തിനെതിരെയും പ്രതികൾ ഉൾപ്പെട്ട ബി.ജെ.പി അനുഭാവികളുടെ പൂരക്കമ്മറ്റിക്കാർക്കെതിരെയും പൂരത്തിന് സംഘട്ടനം ഉണ്ടാക്കിയതിന് വധശ്രമത്തിന് കേസെടുത്തിരുന്നു. പൊലീസ് സംഘത്തിൽ എസ്.ഐ വി.എസ് സന്തോഷ്, എ.എസ്.ഐ സജീവൻ, സി.പി.ഒ മാരായ ജോഷി, നിബു നെപോളിയൻ, രഞ്ജിത്ത്, അബൂബക്കർ, വിനീത്, സച്ചു എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

