Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightകുടുംബത്തെ...

കുടുംബത്തെ ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത നാലംഗ സംഘം പിടിയിൽ

text_fields
bookmark_border
കുടുംബത്തെ ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത നാലംഗ സംഘം പിടിയിൽ
cancel
camera_alt

1. ഫൈ​സ​ൽ 2. സു​ഫ്‌​യാ​ൻ 3. ഷാ​ഹി​ദ് 4. അ​ജ്മ​ൽ

കു​ന്നം​കു​ളം: കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മു​ൾ​പ്പെ​ടു​ന്ന സം​ഘം സ​ഞ്ച​രി​ച്ച കാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ നാ​ലു​പേ​രെ കു​ന്നം​കു​ളം പൊ​ലീ​സ് പി​ടി​കൂ​ടി. കോ​ട്ട​പ്പ​ടി ചൂ​ൽ​പ്പു​റം രാ​യ്മ​ര​ക്കാ​ർ വീ​ട്ടി​ൽ ഷാ​ഹി​ദ് (32), ക​ട​പ്പു​റം അ​ഞ്ച​ങ്ങാ​ടി ക​റു​ക​മാ​ട് പു​തു​വീ​ട്ടി​ൽ അ​ജ്മ​ൽ (25), വെ​ന്മേ​നാ​ട് പോ​ക്കാ​ക്കി​ല്ല​ത്ത് ഫൈ​സ​ൽ (48), ചാ​വ​ക്കാ​ട് ബേ​ബി റോ​ഡ് ആ​ലു​ങ്ങ​ൽ വീ​ട്ടി​ൽ സു​ഫ്‌​യാ​ൻ (28) എ​ന്നി​വ​രെ​യാ​ണ് കു​ന്നം​കു​ളം സി.​ഐ കെ.​ജി. സു​രേ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

അ​സി​സ്​​റ്റ​ൻ​റ്​ ക​മീ​ഷ​ണ​ർ ടി.​എ​സ്. സി​നോ​ജി​െൻറ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​ണ്ടൂ​ർ സ്വ​ദേ​ശി റ​ഫീ​ഖ് അ​ലി​യെ​യും കു​ടും​ബ​ത്തെ​യും ആ​ക്ര​മി​ച്ചാ​ണ് പ്ര​തി​ക​ൾ കാ​ർ ത​ട്ടി​യെ​ടു​ത്ത​ത്.

റ​ഫീ​ഖ് അ​ലി സു​ഹൃ​ത്തി​ൽ​നി​ന്ന്​ ഉ​പ​യോ​ഗി​ക്കാ​ൻ വാ​ങ്ങി​യ ബ​േ​ല​നോ കാ​റു​മാ​യി കൊ​ല്ല​ത്തെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ പെ​രു​മ്പി​ലാ​വി​ലാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ഷാ​ഹി​ദി​െൻറ ബ​ന്ധു​വി​െൻറ​താ​ണ് കാ​ർ.

വാ​ട​ക​ക്ക്​ കൊ​ടു​ത്ത കാ​ർ തി​രി​കെ ല​ഭി​ക്കാ​നാ​ണ് കു​ടും​ബ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ച്ചും സി​നി​മാ​സ്​​റ്റൈ​ലി​ൽ ത​ട്ടി​യെ​ടു​ത്ത​ത്. പ്ര​തി​ക​ളെ കു​ന്നം​കു​ളം കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ഇ. ​ബാ​ബു, എ.​എ​സ്.​ഐ​മാ​രാ​യ പ്രേം​ജി​ത്, വ​ർ​ഗീ​സ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഇ.​കെ. ഹം​ദ്, വി.​പി. സു​മേ​ഷ്, സ​ജ​യ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestthreatening family
News Summary - Four arrested for threatening family and hijacking car
Next Story