'ഒരാൾപോലും വിശന്നിരിക്കരുത്' പദ്ധതിക്ക് തുടക്കം
text_fields‘ഒരാൾപോലും വിശന്നിരിക്കരുത്’ പദ്ധതി കുന്നംകുളത്ത് എ.സി.പി ടി.എസ്. സിനോജ് ഉദ്ഘാടനം ചെയ്യുന്നു
കുന്നംകുളം: ഷെയർ ആൻഡ് കെയർ ചാരിറ്റബ്ൾ സൊസൈറ്റിയുടെ 'ഒരാൾപോലും വിശന്നിരിക്കരുത്' പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് കുന്നംകുളത്ത് തുടക്കമായി. നഗരത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ആരെങ്കിലും ഉച്ചഭക്ഷണം കഴിക്കാതെ വിശന്നിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ, 8139087878 എന്ന നമ്പറിൽ വിളിച്ചാൽ ഉച്ചഭക്ഷണം വീട്ടിലെത്തിക്കുന്നതാണിത്.
യുവാക്കളുടെ കൂട്ടായ്മയായ ഡെലീബിയുടെ സഹകരണത്തോടെയുള്ള പദ്ധതി അസി. പൊലീസ് കമീഷണർ ടി.എസ്. സിനോജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റും നഗരസഭ കൗൺസിലറുമായ ലെബീബ് ഹസ്സൻ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ സൗമ്യ അനിലൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.എം സുരേഷ്, ടി. സോമശേഖരൻ, കൗൺസിലർമാരായ കെ.കെ മുരളി, ബിജു സി. ബേബി, വി.കെ സുനിൽകുമാർ, പ്രസ് ക്ലബ് പ്രസിഡന്റ് സി.എഫ് ബെന്നി, ഷെമീർ ഇഞ്ചിക്കാലയിൽ, കെ.എം ആദർശ്, സക്കറിയ ചീരൻ എന്നിവർ സംസാരിച്ചു.
ദിവസവും ഉച്ചക്ക് 12 ന് മുമ്പായി വിളിച്ച് അറിയിച്ചാൽ രണ്ട് മണിക്കുള്ളിൽ ഭക്ഷണം എത്തുന്ന വിധത്തിലാണ് പദ്ധതിയുടെ ക്രമീകരണം. മുഹമ്മദ് യൂസഫ്, എം.എം മനേക്, ഫാദിൽ അൻവർ, വി.ജെ ജാഷിം, കെ. ശ്രീരാഗ്, അജ്മൽ അക്ബർ, സി.എം രോഹിത് എന്നിവരാണ് വിതരണത്തിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

