Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightകഞ്ചാവ് കടത്ത്:...

കഞ്ചാവ് കടത്ത്: നാലുപേർക്ക് അഞ്ചുവർഷം കഠിന തടവ്

text_fields
bookmark_border
കഞ്ചാവ് കടത്ത്: നാലുപേർക്ക് അഞ്ചുവർഷം കഠിന തടവ്
cancel
camera_alt

ക​ഞ്ചാ​വ് കേ​സി​ൽ കോ​ട​തി ശി​ക്ഷി​ച്ച​വ​ർ

കു​ന്നം​കു​ളം: 10 കി​ലോ ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ നാ​ലു​പേ​ർ​ക്ക് അ​ഞ്ചു​വ​ര്‍ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ശി​ഹാ​ബു​ദ്ദീ​ന്‍, ഫി​റോ​സ്, നൗ​ഷാ​ദ് അ​ലി, അ​ലി എ​ന്നി​വ​രെ​യാ​ണ് തൃ​ശൂ​ര്‍ അ​ഡീ​ഷ​ന​ല്‍ ജി​ല്ല ജ​ഡ്ജി ടി.​കെ. മി​നി​മോ​ള്‍ ശി​ക്ഷി​ച്ച​ത്.

പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം ഒ​രു വ​ര്‍ഷം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2013 ഏ​പ്രി​ൽ 19നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പി​ക്അ​പ് വാ​നി​ല്‍ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ കേ​ച്ചേ​രി -പ​ന്നി​ത്ത​ടം റോ​ഡി​ല്‍ കൂ​മ്പു​ഴ പാ​ല​ത്തി​ന​ടു​ത്തു​നി​ന്നാ​ണ് കു​ന്നം​കു​ളം പൊ​ലീ​സ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. കു​ന്നം​കു​ളം സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​റാ​യി​രു​ന്ന ഇ​പ്പോ​ഴ​ത്തെ ഇ​രി​ങ്ങാ​ല​ക്കു​ട എ.​സി.​പി ബാ​ബു കെ. ​തോ​മ​സ് ആ​ണ് കേ​സ് അ​ന്വേ​ഷ​ണം പൂ​ര്‍ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്.

കു​ന്നം​കു​ളം പൊ​ലീ​സ് ഗ്രേ​ഡ് സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ർ എം.​വി. രാം​കി​ഷോ​റാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി. ​സു​നി​ല്‍, അ​ഭി​ഭാ​ഷ​ക​രാ​യ പി.​ആ​ര്‍. വി​ഷ്ണു​ദ​ത്ത​ന്‍, സി.​ജെ. അ​മ​ല്‍, ആ​സാ​ദ് സു​നി​ല്‍ എ​ന്നി​വ​ര്‍ ഹാ​ജ​റാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fineimprisonmentcannabiscannabis trafficking
News Summary - cannabis Trafficking-Four persons sentenced to five years rigorous imprisonment
Next Story