മദ്യലഹരിയിൽ ബസ് ഓടിച്ചു; ഡ്രൈവർമാർ പിടിയിൽ
text_fieldsമദ്യലഹരിയിൽ ഡ്രൈവർമാർ ഓടിച്ച സ്വകാര്യ ബസുകൾ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ
കുന്നംകുളം: മദ്യലഹരിയിൽ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർമാർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ രണ്ടു ബസുകളും ഡ്രൈവർമാരെയും കസ്റ്റഡിയിലെടുത്തു. പാലക്കാട്-ഗുരുവായൂർ റൂട്ടിൽ സർവിസ് നടത്തുന്ന ശ്രീകൃഷ്ണ ബസും ലക്ഷ്മി ബസുമാണ് പിടികൂടിയത്.
ഡ്രൈവർമാരായ പാലക്കാട് സ്വദേശി മുരളി കൃഷ്ണ, തൊഴിയൂർ സ്വദേശി വിഷ്ണു എന്നിവരെ അറസ്റ്റ് ചെയ്തു. സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകളിലെ ഡ്രൈവർമാർ ലഹരി ഉപയോഗിച്ച് സർവിസ് നടത്തുന്നുണ്ടെന്ന് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം പൊലീസ് ശനിയാഴ്ച പുതിയ ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

