Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightപ​താ​ക...

പ​താ​ക ഉ​യ​ർ​ത്തു​ന്ന​തി​നി​ടെ ബി.​ജെ.​പി അം​ഗ​ത്തി​ന്‍റെ 'ഭാ​ര​ത് മാ​താ കീ ​ജ​യ്' വി​ളി

text_fields
bookmark_border
പ​താ​ക ഉ​യ​ർ​ത്തു​ന്ന​തി​നി​ടെ ബി.​ജെ.​പി അം​ഗ​ത്തി​ന്‍റെ ഭാ​ര​ത് മാ​താ കീ ​ജ​യ് വി​ളി
cancel

കു​ന്നം​കു​ളം: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ കു​ന്നം​കു​ളം ന​ഗ​ര​സ​ഭ​യി​ൽ പ​താ​ക ഉ​യ​ർ​ത്തു​ന്ന​തി​നി​ടെ ഭാ​ര​ത് മാ​താ​കീ ജ​യ് വി​ളി​ച്ച സം​ഭ​വം വി​വാ​ദ​മാ​കു​ന്നു. ജ​യ് വി​ളി​ച്ച ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റും ബി.​ജെ.​പി കു​ന്നം​കു​ളം വെ​സ്റ്റ് ഏ​രി​യ പ്ര​സി​ഡ​ന്‍റു​മാ​യ രേ​ഷ്മ സു​നി​ലി​നെ ചെ​യ​ർ​പേ​ഴ്സ​ൺ പ​ര​സ്യ​മാ​യി ശാ​സി​ച്ചു.

ന​ഗ​ര​സ​ഭ​യി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ കൗ​ൺ​സി​ല​ർ രേ​ഷ്മ 'ഭാ​ര​ത് മാ​താ കീ ​ജ​യ്' വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് കൂ​ടി​നി​ന്ന ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ചേ​ർ​ന്നു വി​ളി​ച്ചു. കൗ​ൺ​സി​ല​ർ​മാ​ർ, ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്ക് പു​റ​മെ മു​ൻ​കാ​ല ചെ​യ​ർ​മാ​ൻ​മാ​രു​ടേ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. പി​ന്നീ​ട് ഓ​ഫി​സി​ൽ ക​യ​റി​യ കൗ​ൺ​സി​ല​റെ ചെ​യ​ർ​പേ​ഴ്സ​ൺ സീ​ത ര​വീ​ന്ദ്ര​ൻ ശാ​സി​ച്ചു. ഇ​ത് ബി.​ജെ.​പി ഓ​ഫി​സ് അ​ല്ലെ​ന്നും അ​വി​ടെ പ​റ​ഞ്ഞാ​ൽ മ​തി​യെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ പ​റ​ഞ്ഞു​വ​ത്രെ. കു​ന്നം​കു​ളം ന​ഗ​ര​സ​ഭ സി.​പി.​എ​മ്മാ​ണ് ഭ​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ രീ​തി​യി​ൽ പ​താ​ക ഉ​യ​ർ​ത്തു​മ്പോ​ൾ വി​ളി​ച്ചി​രു​ന്നു​വെ​ന്നും അ​ന്ന് ഇ​തേ ചെ​യ​ർ​പേ​ഴ്സ​ൺ എ​തി​ർ​ത്തി​രു​ന്നി​ല്ലെ​ന്നും രേ​ഷ്മ പ​റ​യു​ന്നു. ബി.​ജെ.​പി അം​ഗ​ത്തെ പ​ര​സ്യ​മാ​യി അ​വ​ഹേ​ളി​ച്ചു​വെ​ന്നാ​രോ​പി​ച്ച്​ ചെ​യ​ർ​പേ​ഴ്സ​നെ​തി​രെ ജി​ല്ല ക​ല​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flag hoistingBJP member
News Summary - BJP member's 'Bharat Mata Ki Jai' on flag hoisting
Next Story