Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightചി​റ​ക്കലിലും...

ചി​റ​ക്കലിലും കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ആ​ക്ര​മ​ണം

text_fields
bookmark_border
police
cancel

കു​ന്നം​കു​ളം: കാ​ട്ട​കാ​മ്പാ​ൽ ചി​റ​ക്ക​ലി​ലും കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​മാ​യി ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു​പേ​ർ​ക്കെ​തി​രെ കു​ന്നം​കു​ളം പൊ​ലീ​സ് കേ​സെ​ടു​ത്തു. ര​ണ്ടി​ട​ത്ത് ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ഡി.​വൈ.​എ​ഫ്.​ഐ മേ​ഖ​ല സെ​ക്ര​ട്ട​റി ഉ​ള്‍പ്പെ​ടെ ര​ണ്ടു​പേ​ര്‍ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

ഡി.​വൈ.​എ​ഫ്.​ഐ കാ​ട്ട​കാ​മ്പാ​ല്‍ മേ​ഖ​ല സെ​ക്ര​ട്ട​റി ആ​ന​പ്പ​റ​മ്പ് വ​ട​ക്കേ​ത​ല​ക്ക​ല്‍ വീ​ട്ടി​ല്‍ ലെ​നി​ന്‍ (32), ചി​റ​ക്ക​ല്‍ മു​ത്തി​പാ​ല​ത്തി​ങ്ക​ൽ വീ​ട്ടി​ല്‍ ഷെ​ബീ​ര്‍ (38) എ​ന്നി​വ​ർ​ക്കാ​യി​രു​ന്നു പ​രി​ക്കേ​റ്റ​ത്. ലെ​നി​ന്റെ പ​രാ​തി​യി​ല്‍ നി​ധി​ന്‍ (പ​ക്രു), ഫാ​സി​ല്‍ (ചാ​ച്ചി), ഷെ​ബീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

ഞാ​യ​റാ​ഴ്ച ചി​റ​ക്ക​ല്‍ സെ​ന്റ​റി​ല്‍ യു​വാ​വി​നെ നി​ധി​നും ഫാ​സി​ലും ചേ​ര്‍ന്ന് ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ പ​രാ​തി ന​ല്‍കി​യ​ത് ലെ​നി​നാ​യി​രു​ന്നു. ഇ​തി​ന്റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി ഷെ​ബീ​ര്‍, നി​ധി​ന്‍, ഫാ​സി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍ന്ന് ത​ന്നെ അ​ക്ര​മി​ച്ച​തെ​ന്ന് ലെ​നി​ന്‍ പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ത​ല​ക്ക് പ​രി​ക്കേ​റ്റ ലെ​നി​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ആ​ക്ര​മ​ണ​ത്തി​ല്‍ ലെ​നി​നെ​തി​രെ ഷെ​ബീ​റും പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ട്.

ഇ​തി​നി​ടെ കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി ചി​കി​ത്സ​യി​ലു​ള​ള സു​ഹൃ​ത്തി​നെ കാ​ണാ​നെ​ത്തി​യ കാ​ട്ട​കാ​മ്പാ​ല്‍ കാ​ഞ്ഞി​ര​മു​ക്ക് സ്വ​ദേ​ശി മാ​ട്ട​ത്തി​ല്‍ വീ​ട്ടി​ല്‍ ബി​ജു​വി​ന് (49) കു​ത്തേ​റ്റി​രു​ന്നു. ഇ​യാ​ളെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ലെ​നി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ നി​ധി​നും ഫാ​സി​ലും ചേ​ര്‍ന്നാ​ണ് ആ​ളു​മാ​റി ബി​ജു​വി​നെ ആ​ക്ര​മി​ച്ച​തെ​ന്നും പ​റ​യു​ന്നു. ഈ ​കേ​സി​ലും ഇ​രു​വ​ര്‍ക്കെ​തി​രെ​യും പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വി​നെ അ​ക്ര​മി​ച്ച​ത് പ്ര​ദേ​ശ​ത്തെ ല​ഹ​രി​മാ​ഫി​യ​യാ​ണെ​ണ് ഡി.​വൈ.​എ​ഫ്.​ഐ, സി.​പി.​എം നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsThrissur newsTaluk hospital
News Summary - Attack on Chirakkal and Kunnamkulam Taluk Hospital
Next Story