Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightപൊലീസുദ്യോഗസ്ഥൻ ചമഞ്ഞ്...

പൊലീസുദ്യോഗസ്ഥൻ ചമഞ്ഞ് ബൈക്ക് കവർന്ന യുവാവ് പിടിയിൽ

text_fields
bookmark_border
പൊലീസുദ്യോഗസ്ഥൻ ചമഞ്ഞ് ബൈക്ക് കവർന്ന യുവാവ് പിടിയിൽ
cancel
camera_alt

പ്ര​ണ​വ് ദീ​പ്

കു​ന്നം​കു​ളം: പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍ ച​മ​ഞ്ഞ് ബൈ​ക്ക് ക​വ​ര്‍ന്ന കേ​സി​ൽ പ്ര​തി​യെ കു​ന്നം​കു​ളം പൊ​ലീ​സ് പി​ടി​കൂ​ടി. ത​ളി​ക്കു​ളം ക​ച്ചേ​രി​പ്പ​ടി കാ​ലാ​നി വീ​ട്ടി​ല്‍ പ്ര​ണ​വ് ദീ​പി​നെ​യാ​ണ് (30) കു​ന്നം​കു​ളം സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ യു.​കെ. ഷാ​ജ​ഹാ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​ക്ടോ​ബ​ർ 12ന് ​രാ​ത്രി ഒ​ന്നോ​ടെ പെ​രു​മ്പി​ലാ​വ് സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബു​ള്ള​റ്റാ​ണ് പ്ര​തി ക​വ​ര്‍ന്ന​ത്. തൃ​ശൂ​രി​ല്‍നി​ന്ന് കു​ന്നം​കു​ള​ത്തേ​ക്ക് ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന കൃ​ഷ്ണ​കു​മാ​റി​നെ​യും സു​ഹൃ​ത്തി​നെ​യും കേ​ച്ചേ​രി​യി​ല്‍ ത​ട​ഞ്ഞു​നി​ര്‍ത്തി കു​ന്നം​കു​ളം സ്റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​ര​നാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് കൃ​ഷ്ണ​കു​മാ​റി​നെ മാ​ത്രം പു​റ​കി​ലി​രു​ത്തി കേ​ച്ചേ​രി​യി​ല്‍നി​ന്ന് ചൂ​ണ്ട​ലി​ലെ​ത്തി​യ ശേ​ഷം കൃ​ഷ്ണ​കു​മാ​റി​നെ ബൈ​ക്കി​ല്‍നി​ന്ന് ത​ള്ളി​യി​ട്ട​ശേ​ഷം പ്ര​തി ബൈ​ക്കു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പാ​ല​ക്കാ​ട്ടു​നി​ന്നാണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സ​മാ​ന രീ​തി​യി​ൽ കേ​ര​ള​ത്തി​ൽ ഇ​യാ​ളു​ടെ പേ​രി​ൽ ഇ​രു​പ​തോ​ളം കേ​സു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BikeAccusedArrest
News Summary - Accused Stole the Bike was Arrested
Next Story