Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightആ​ർ​ത്താ​റ്റ്...

ആ​ർ​ത്താ​റ്റ് സം​ഘ​ട്ട​നം; ര​ണ്ടു​പേ​ർ​കൂ​ടി പി​ടി​യി​ൽ

text_fields
bookmark_border
ആ​ർ​ത്താ​റ്റ് സം​ഘ​ട്ട​നം; ര​ണ്ടു​പേ​ർ​കൂ​ടി പി​ടി​യി​ൽ
cancel

കു​ന്നം​കു​ളം: വ്യ​ക്തി വൈ​രാ​ഗ്യ​ത്തി​ന്റെ പേ​രി​ൽ ആ​ർ​ത്താ​റ്റ്‌ ബാ​വ​പ്പ​ള്ളി​ക്ക് സ​മീ​പ​ത്ത് അ​ക്ര​മി സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ കേ​സി​ൽ ര​ണ്ടു​പേ​രെ കൂ​ടി പൊ​ലീ​സ് പി​ടി​കൂ​ടി. കു​ന്നം​കു​ളം കു​റു​ക്ക​ൻ​പാ​റ സ്വ​ദേ​ശി​ക​ളാ​യ പ​ണി​ക്ക​ശ്ശേ​രി വീ​ട്ടി​ൽ അ​ഖി​ൽ (25), തോ​ല​ത്ത് വീ​ട്ടി​ൽ അ​ബി​ൻ (23) എ​ന്നി​വ​രെ​യാ​ണ് കു​ന്നം​കു​ളം പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ വി.​സി സൂ​ര​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഘ​ട്ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ് കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഈ ​കേ​സി​ൽ ഒ​രാ​ളെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സം​ഘ​ട്ട​ന​ത്തി​ൽ നാ​ലു​പേ​രും കൂ​ടി പ​രി​ക്കേ​റ്റ് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഒ​രു സം​ഘ​ത്തി​ൽ​പ്പെ​ട്ട യു​വാ​വി​ന്റെ സ​ഹോ​ദ​രി​യു​മാ​യു​ള്ള മ​റ്റൊ​രാ​ൾ​ക്കു​ള്ള പ്ര​ണ​യ​മാ​ണ് വൈ​രാ​ഗ്യ​ത്തി​ന് കാ​ര​ണം. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aarthat clash
News Summary - Aarthat clash; Two more arrested
Next Story