Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightപ​ന്ത​ല്ലൂ​രി​ൽ...

പ​ന്ത​ല്ലൂ​രി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ഇ​രു​നി​ല വീ​ട് നി​ലം​പൊ​ത്തി

text_fields
bookmark_border
building collapsed
cancel
camera_alt

ചൊ​വ്വ​ന്നൂ​ർ പ​ന്ത​ല്ലൂ​രി​ൽ ത​ക​ർ​ന്ന ഇ​രു​നി​ല വീ​ട്

കു​ന്നം​കു​ളം: ചൊ​വ്വ​ന്നൂ​ർ പ​ന്ത​ല്ലൂ​രി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ഇ​രു‌​നി​ല വീ​ട്‌ ത​ക​ർ​ന്നു​വീ​ണു. വീ​ട്ടു​ട​മ​സ്ഥ​ൻ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്ക്‌ പ​രി​ക്കേ‌​റ്റു. ആ​രു​ടെ​യും പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ല. പ​ന്ത​ല്ലൂ​ർ ക​ണ്ടി​രു​ത്തി വീ​ട്ടി​ൽ അ​ഭി​ലാ​ഷി​ന്റെ വീ​ടാ​ണ്‌ ത​ക​ർ​ന്നു​വീ​ണ​ത്‌. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് നി​ർ​മാ​ണം ആ​രം​ഭി​ച്ച വീ​ടി​ന്റെ ര​ണ്ടാം നി​ല​യു​ടെ കോ​ൺ​ക്രീ​റ്റി​ങ് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്‌ വീ​ട്‌ ഒ​ന്നാ​കെ നി​ലം​പൊ​ത്തി​യ​ത്‌.

അ​പ​ക​ടം ന​ട​ക്കു​ന്ന സ​മ​യ​ത്ത്‌ വീ​ട്ടു​ട​മ​സ്ഥ​നും 15 നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളും ര​ണ്ടാം നി​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഒ​ന്നാം നി​ല​യി​ൽ ആ​ളു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. വീ​ടി​ന്റെ പി​ൻ​ഭാ​ഗ​ത്തെ ത​റ​ഭാ​ഗം ത​ക​ർ​ന്ന് വീ​ട്‌ പൂ​ർ​ണ​മാ​യും നി​ലം​പൊ​ത്തു​ക​യാ​യി​രു​ന്നു. ത​റ നി​ർ​മി​ച്ച​തി​ലു​ള്ള അ​പാ​ക​ത​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ക​രു​തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BuildingCollapsedThrissur news
News Summary - A two-storey house under construction in Panthallur collapsed
Next Story