Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്പോ​ർ​ട്‌​സ് ഫി​സി​യോ​ള​ജി​യിൽ പ്ര​ത്യേ​ക കോ​ഴ്‌​സ് പ​രി​ഗ​ണ​ന​യി​ൽ -ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല വി.​സി

text_fields
bookmark_border
സ്പോ​ർ​ട്‌​സ് ഫി​സി​യോ​ള​ജി​യിൽ പ്ര​ത്യേ​ക കോ​ഴ്‌​സ് പ​രി​ഗ​ണ​ന​യി​ൽ -ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല വി.​സി
cancel

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബി​രു​ദ​ധാ​രി​ക​ൾ​ക്ക് രാ​ജ്യ​ത്തെ കാ​യി​ക​രം​ഗ​ത്തി​ന്റെ വ​ള​ർ​ച്ച​യി​ൽ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി പ​ങ്കാ​ളി​ക​ളാ​കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ന് സ്പോ​ർ​ട്സ് ഫി​സി​യോ​ള​ജി​യി​ൽ പ്ര​ത്യേ​ക കോ​ഴ്സ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല സ​ർ​വ​ക​ലാ​ശാ​ല പ​രി​ഗ​ണി​ച്ചു​വ​രി​ക​യ​ണെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പ്ര​ഫ. മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ. കോ​ഴ്സി​ന്റെ ക​രി​ക്കു​ലം രൂ​പീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സ്കൂ​ൾ ഓ​ഫ് ക്ലി​നി​ക്ക​ൽ മെ​ഡി​സി​നി​ലെ പ്ര​ഫ​സ​ർ ഡോ. ​സൈ​മ​ൺ റോ​സ​ൻ​ബോ​മു​മാ​യി ച​ർ​ച്ച ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സ്പോ​ർ​ട്സ് കോ​ൺ​വൊ​ക്കേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​യി​ക ഇ​ന​ങ്ങ​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മി​ക​വ് തെ​ളി​യി​ച്ച 975 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഇ​തി​ൽ 796 പേ​ർ ഇ​ന്റ​ർ​സോ​ൺ മ​ത്സ​ര​ങ്ങ​ളി​ലും 179 പേ​ർ ഇ​ന്റ​ർ യൂ​നി​വേ​ഴ്സി​റ്റി മ​ത്സ​ര​ങ്ങ​ളി​ലും മി​ക​വ് തെ​ളി​യി​ച്ച​വ​രാ​ണ്.

2025-26 വ​ർ​ഷ​ത്തെ സ​ർ​വ​ക​ലാ​ശാ​ല കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ തി​രു​വ​ന​ന്ത​പു​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യും എ​വ​ർ റോ​ളി​ങ് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും വൈ​സ് ചാ​ൻ​സ​ല​ർ സ​മ്മാ​നി​ച്ചു. ര​ണ്ടാം സ്ഥാ​നം നേ​ടി​യ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ഴി​ക്കോ​ട്, മൂ​ന്നാം സ്ഥാ​നം നേ​ടി​യ മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ഴി​ക്കോ​ട് എ​ന്നി​വ​ർ​ക്കു​ള്ള ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും കാ​ഷ് അ​വാ​ർ​ഡും സ​മ്മാ​നി​ച്ചു.

പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഡോ. ​സി.​പി. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ജി​സ്ട്രാ​ർ പ്ര​ഫ. ഡോ. ​എ​സ്. ഗോ​പ​കു​മാ​ർ, പ​രീ​ക്ഷ ക​ൺ​ട്രോ​ള​ർ ഡോ. ​എ​സ്. അ​നി​ൽ​കു​മാ​ർ, ഫി​നാ​ൻ​സ് ഓ​ഫി​സ​ർ എം.​എ​സ്. സു​ധീ​ർ, വി​ദ്യാ​ർ​ഥി​കാ​ര്യ ഡീ​ൻ ഡോ. ​ആ​ർ. ആ​ശി​ഷ്, ഡീ​ൻ അ​ക്കാ​ദ​മി​ക് ഡോ. ​ആ​ർ. ബി​നോ​ജ്, ഡീ​ൻ റി​സ​ർ​ച്ച് ഡോ. ​കെ.​എ​സ്. ഷാ​ജി, അ​ക്കാ​ദ​മി​ക് സ്റ്റാ​ഫ് കോ​ള​ജ് ഡ​യ​റ​ക്ട​ർ പ്ര​ഫ. ഡോ. ​വി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ർ​വ​ക​ലാ​ശാ​ല സ്പോ​ർ​ട്സ് കോ​ഓ​ഡി​നേ​റ്റ​ർ വി.​എ​ൽ. ബി​ജു കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KUHS Considering Special Course in Sports Physiology: VC Dr. Mohanan Kunnummal
Next Story