Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജി​ല്ല​യി​ൽ...

ജി​ല്ല​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി സ്​പെ​ഷ​ൽ സ​ർ​വി​സ്

text_fields
bookmark_border
ജി​ല്ല​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി സ്​പെ​ഷ​ൽ സ​ർ​വി​സ്
cancel

തൃ​ശൂ​ർ: ജി​ല്ല​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബോ​ണ്ട് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്നു. കോ​വി​ഡ് പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളോ​ടെ യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി ല​ക്ഷ്യ​സ്ഥാ​ന​ത്ത്​ എ​ത്തി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. 40 യാ​ത്ര​ക്കാ​ർ ടി​ക്ക​റ്റ് റി​സ​ർ​വ് ചെ​യ്താ​ൽ തൃ​ശൂ​രി​ൽ​നി​ന്ന് എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചും പ്ര​ത്യേ​ക സ​ർ​വി​സ് ന​ട​ത്തും. സ്​​റ്റോ​പ്പു​ക​ൾ പ​രി​ഗ​ണി​ക്കാ​തെ യാ​ത്ര​ക്കാ​രെ ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യും ചെ​യ്യും. നീ​റ്റ് പ​രീ​ക്ഷ​ക്കും പ്ര​ത്യേ​ക സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്.

ബ​സ് പൂ​ർ​ണ​മാ​യി അ​ണു​മു​ക്ത​മാ​ക്കി​യും യാ​ത്ര​ക്കാ​ർ​ക്ക് സാ​നി​റ്റൈ​സ​ർ ന​ൽ​കി​യു​മാ​ണ് യാ​ത്രാ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന നീ​റ്റ് പ​രീ​ക്ഷ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ സൗ​ക​ര്യ​ത്തി​നാ​യി ജി​ല്ല​യി​ൽ ഏ​ഴ് ഡി​പ്പോ​ക​ളി​ൽ​നി​ന്നാ​യി 100 ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തും. ബോ​ണ്ട് സ​ർ​വി​സ് പ്ര​കാ​രം എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​യി വ​രു​ന്ന​തി​ന് 250 രൂ​പ, കോ​ഴി​ക്കോ​ട് 390, പാ​ല​ക്കാ​ട് 180 എ​ന്നി​ങ്ങ​നെ​യാ​ണ് നി​ര​ക്ക്. നി​ല​വി​ലു​ള്ള യാ​ത്രാ​നി​ര​ക്കി​നേ​ക്കാ​ളും 20 ശ​ത​മാ​നം കു​റ​വാ​ണി​ത്.

എ​ല്ലാ​വ​ർ​ക്കും സീ​റ്റ് ഉ​റ​പ്പാ​ക്കും. പ​ത്തോ, പ​തി​ന​ഞ്ചോ, ഇ​രു​പ​തോ ദി​വ​സ​ത്തേ​ക്കാ​യി കൂ​പ്പ​ൺ എ​ടു​ക്കാം. 20 ദി​വ​സ​ത്തേ​ക്ക് കൂ​പ്പ​ൺ എ​ടു​ത്താ​ൽ അ​ടു​ത്ത 40 ദി​വ​സം വ​രെ​യും ഉ​പ​യോ​ഗി​ക്കാം. പ​ത്തോ ഇ​രു​പ​തോ പേ​ർ ഒ​ന്നി​ച്ച് നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ സ്​​റ്റോ​പ്​ പ​രി​ഗ​ണി​ക്കാ​തെ ആ ​സ്ഥ​ല​ത്ത് നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റും. അ​ത്ത​ര​ത്തി​ൽ ഇ​റ​ക്കു​ക​യും ചെ​യ്യും.

സ​മീ​പ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് ബൈ​ക്കി​ലെ​ത്തി സ്​​റ്റാ​ൻ​ഡി​ൽ​നി​ന്ന് ബ​സി​ൽ ക​യ​റു​ന്ന​വ​രു​ടെ ബൈ​ക്കു​ക​ൾ സൂ​ക്ഷി​ക്കാ​നും സം​വി​ധാ​ന​മൊ​രു​ക്കും. കോ​വി​ഡ് കാ​ല​ത്ത് പൊ​തു​ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​നാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി ഇ​ത്ത​രം സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തെ​ന്ന് ഡി.​ടി.​ഒ കെ.​ടി. സെ​ബി അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക് 9495099909, 9037790280, 0487 2421150 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neet examKSRTC Special Service
Next Story