Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ഠേശ്വരം കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്ററിന്റെ ശോചനീയാവസ്ഥ മാറ്റാന്‍ നിവേദനം നൽകി കെ.എസ്.ആർ.ടി.സി സംരക്ഷണ സമിതി

text_fields
bookmark_border
കണ്ഠേശ്വരം കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്ററിന്റെ ശോചനീയാവസ്ഥ മാറ്റാന്‍ നിവേദനം നൽകി കെ.എസ്.ആർ.ടി.സി സംരക്ഷണ സമിതി
cancel
camera_alt

ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്റര്‍

ഇരിങ്ങാലക്കുട: കണ്ഠേശ്വരത്തുള്ള കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്ററിന്റെ നിലവിലുള്ള ശോചനീയാവസ്ഥ മാറ്റാൻ വേണ്ട നടപടി അടിയന്തിരമായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി സംരക്ഷണ സമിതി ഭാരവാഹികൾ അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എക്ക് നിവേദനം നൽകി.

28 സർവിസ് വരെ നടത്തിയിരുന്ന ഇവിടെ നിന്ന് ഇപ്പോൾ 18 സർവിസ് മാത്രമേ നടത്തുന്നുള്ളൂ. നിർത്തലാക്കിയ സർവിസുകൾ പുനരാരംഭിക്കുക, സ്റ്റേഷൻ മാസ്റ്റർ, ചാർജ്മാൻ, ഡ്രൈവർമാർ, കണ്ടക്ടർമാർ എന്നിവരുടെ ഒഴിവുകൾ നികത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ സംരക്ഷണ സമിതി ഭാരവാഹികളായ രാജീവ് മുല്ലപ്പിള്ളി (ചെയർ.), എം.കെ. സേതുമാധവൻ (ജന. കൺ.) എന്നിവർ ഉണ്ണിയാടന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ പരിഗണിക്കാമെന്നും, ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താമെന്നും ഉണ്ണിയാടൻ ഉറപ്പു നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KSRTC Samrakshana Samithi submits a memorandum to address the dilapidated state of the Kandheshwaram KSRTC Operating Centre
Next Story