കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു; ആർക്കും പരിക്കില്ല
text_fieldsrepresnetational image
ആമ്പല്ലൂർ: ദേശീയപാത പാലിയേക്കര മേൽപാലത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. നെടുമ്പാശ്ശേരിയിൽ നിന്ന് പട്ടാമ്പിയിലേക്ക് പോകുന്ന കാറിൽ തൃശൂരിലേക്ക് വരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന പട്ടാമ്പി സ്വദേശികളായ നാലുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം. മേൽപാലത്തിലൂടെ പോകേണ്ട കാർ പെട്ടെന്ന് സർവിസ് റോഡിലേക്ക് വഴിതെറ്റി തിരിക്കുന്നതിനിടെ പിറകിൽനിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് കയറി ദിശാബോർഡിൽ ഇടിച്ചാണ് നിന്നത്. കാറിന്റെ മുൻഭാഗം തകർന്നു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

