Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂരിൽ...

തൃശൂരിൽ കെ.എസ്.ആർ.ടി.സി ബോണ്ട്‌ സർവീസ് തിങ്കളാഴ്​ച മുതൽ

text_fields
bookmark_border
തൃശൂരിൽ കെ.എസ്.ആർ.ടി.സി ബോണ്ട്‌ സർവീസ് തിങ്കളാഴ്​ച മുതൽ
cancel

തൃശൂർ: കെ.എസ്.ആർ.ടി.സിയുടെ ജില്ലയിലെ ആദ്യ ബോണ്ട്‌ സർവീസി​െൻറ ഉദ്​ഘാടനം​ തിങ്കളാഴ്​ച വൈകീട്ട് നാലിന്​ ഗവ. ചീഫ് വിപ്പ് കെ. രാജൻ നിർവഹിക്കും. കലക്​ടർ എസ്. ഷാനവാസ്‌ അധ്യക്ഷത വഹിക്കും. സർക്കാർ, സ്വകാര്യ മേഖലയിൽ സ്ഥിരമായി ജോലിക്ക് യാത്ര ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ബോണ്ട്‌ (ബസ് ഓൺ ഡിമാൻഡ്) പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

കൊടുങ്ങല്ലൂർ, തൃപ്രയാർ, അയ്യന്തോൾ വഴി തൃശൂർ റൂട്ടിലാണ് ആദ്യ സർവീസ്. രാവിലെ 8.30ന്​ കൊടുങ്ങല്ലൂരിൽനിന്ന് തുടങ്ങും. 9.50ന് ബസ് അയ്യന്തോളിൽ എത്തും. വൈകീട്ട് അഞ്ചിന്​ തൃശൂരിൽനിന്നും തിരിക്കും. കൊടുങ്ങല്ലൂർ, ചാലക്കുടി, മാള, തൃപ്രയാർ, ഷൊർണൂർ എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലേക്ക്​ ദിവസേന യാത്ര ചെയ്യുന്നവരെ ലക്ഷ്യം വെച്ചാണ് ഈ നോൺ സ്റ്റോപ്പ്‌ സർവീസ്.

ഈ സൗകര്യം ഉപയോഗിക്കുന്നവർക്ക്​ അവരുടെ ഇരുചക്ര വാഹനങ്ങൾ കെ.എസ്.ആർ.ടി.സി ബസ് സ്​റ്റേഷനിൽ സുരക്ഷിതമായി പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. ഡിപ്പോയിൽ നിന്ന് ഈ സർവീസുകളിൽ യാത്ര ചെയ്യാൻ 20, 25 ദിവസത്തേക്ക്​ പണം മുൻകൂറായി അടച്ച് ബോണ്ട് ടിക്കറ്റ്​ മുൻകൂട്ടി കൈപ്പറ്റാം. ഇതിനുള്ള രജിസ്ട്രേഷൻ തൃശൂർ യൂണിറ്റിൽ ലഭ്യമാണ്. നമ്പർ: 9037790280, 9495099909.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur Newsksrtcksrtc bond service
News Summary - ksrtc bond service in thrissur from monday onwards
Next Story