കെ.പി. സണ്ണി; നഷ്ടമായത് മികച്ച ഫുട്ബാൾ സംഘാടകനെ
text_fieldsതൃശൂർ: കെ.പി. സണ്ണിയുടെ വിയോഗത്തിലൂടെ ഫുട്ബാൾ മേഖലക്ക് നഷ്ടമായത് നിരവധി പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ പിന്നിൽ അക്ഷീണം പ്രയത്നിച്ച മികച്ച സംഘാടകനെ. ജില്ലയിൽ എഫ്.സി കേരള പ്രഫഷനൽ ഫുട്ബാൾ ടീം രൂപവത്കരിക്കുന്നതിൽ മുന്നിൽനിന്ന് പ്രവർത്തിച്ചവരിൽ ഒരാളാണ് സണ്ണി. 2004ല്‍ സെക്രട്ടറി ആയിരുന്നപ്പോൾ കേരളം സന്തോഷ് ട്രോഫിയില്‍ ഡല്‍ഹിയില്‍വെച്ച് കിരീടം നേടി.
2005 മുതല്‍ 2016 വരെ ഓൾ ഇന്ത്യ ഫുട്ബാൾ അസോസിയേഷെൻറ പ്ലയർ സ്റ്റാറ്റസ് കമ്മിറ്റിയുടെ ചെയര്മാന് ആയിരുന്നു. 2010ല്‍ ഇൻറർനാഷനൽ പബ്ലിഷിങ് ഹൗസിെൻറ ബെസ്റ്റ് സിറ്റിസൺ ഓഫ് ഇന്ത്യ അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തു. രണ്ടുതവണ തൃശൂര്‍ നടന്ന സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിെൻറ സ്റ്റിയറിങ് കമ്മിറ്റി ചെയര്മാൻ, 1990ല്‍ ജില്ലയിൽ നടന്ന ഫെഡറേഷന് കപ്പ് ഫുട്ബാളില്‍ സ്റ്റിയറിങ് കമ്മിറ്റി ചെയര്മാന് എന്നീ പദവികൾ വഹിച്ചു. ഫെഡറേഷന് കപ്പ്, സന്തോഷ് ട്രോഫി, ഐ ലീഗ് മത്സരവേദി തൃശൂരിൽ എത്തിക്കാന്‍ ഒരുപാട് പ്രയത്നിച്ചു.
1964ൽ ചാക്കോള ട്രോഫി, എറണാകുളം ഈഗിൾ ട്രോഫി എന്നീ ടൂർണമെൻറുകളിൽ സാന്നിധ്യമുറപ്പിച്ച സണ്ണിയുടെ നേതൃത്വത്തിൽ തൃശൂരിൽ യങ്സ്റ്റേഴ്സ് ക്ലബ് സജീവസാന്നിധ്യമായിരുന്നു. 1971ൽ ജില്ല ഫുട്ബാള്‍ അസോസിയേഷന് (ഡി.എഫ്.എ) എക്സിക്യൂട്ടിവ് അംഗമായും ട്രഷററായും സംഘാടന ശേഷി കാഴ്ചവെച്ച സണ്ണി 1973ൽ കേരള ഫുട്ബാൾ അസോസിയേഷൻ (കെ.എഫ്.എ) സെൻട്രൽ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1983ല്‍ കെ.എഫ്.എയുടെ ജോയൻറ് സെക്രട്ടറിയും പിന്നീട് ട്രഷററും ആയി. 2007ലെ കെ.എഫ്.എ തെരഞ്ഞെടുപ്പിൽ വീണ്ടും സെക്രട്ടറിയായി. തുടർന്ന് 2011 വരെ സെക്രട്ടറി ആയി തുടർന്നു. 2011 മുതല്‍ കെ.എഫ്.എ സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

