Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചുണ്ടൻ വള്ളങ്ങളുടെ കായൽ പോരാട്ടത്തിന് കോട്ടപ്പുറം ഒരുങ്ങുന്നു

text_fields
bookmark_border
ചുണ്ടൻ വള്ളങ്ങളുടെ കായൽ പോരാട്ടത്തിന് കോട്ടപ്പുറം ഒരുങ്ങുന്നു
cancel
camera_alt

ചാ​മ്പ്യ​ൻ​സ് ലീ​ഗ് പോ​രാ​ട്ട​ത്തി​ന് വേ​ദി​യാ​കു​ന്ന കോ​ട്ട​പ്പു​റം കാ​യ​ലും ക​ര​യും

കൊ​ടു​ങ്ങ​ല്ലൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ വി​നോ​ദ​സ​ഞ്ചാ​ര ന​യ​ത്തി​ന്റെ ഭാ​ഗ​മാ​യ ചാ​മ്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ് (സി.​ബി.​എ​ൽ) കാ​യ​ൽ പോ​രാ​ട്ട​ത്തി​ന് കോ​ട്ട​പ്പു​റം ഒ​രു​ങ്ങു​ന്നു. സി.​ബി.​എ​ൽ ആ​റാം സീ​സ​ണി​ലെ നാ​ലാം​പാ​ദ മ​ത്സ​രം ഒ​ക്ടോ​ബ​ർ നാ​ലി​ന് ഉ​ച്ച​ക്ക് ര​ണ്ടി​ന് കോ​ട്ട​പ്പു​റം കാ​യ​ലി​ൽ ന​ട​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ർ 19ന് ​ആ​ല​പ്പു​ഴ​യി​ലെ ക​രു​വാ​റ്റ​യി​ൽ തു​ട​ക്കം കു​റി​ച്ച ഈ ​വ​ർ​ഷ​ത്തെ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ലെ നാ​ലാ​മ​ത്തെ മ​ത്സ​ര​മാ​ണ് കോ​ട്ട​പ്പു​റം കാ​യ​ലി​ൽ ന​ട​ക്കു​ന്ന​ത്.

നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ത്ത ഒ​മ്പ​ത് ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ളാ​ണ് മാ​റ്റു​ര​ക്കു​ന്ന​ത്. കോ​ട്ട​പ്പു​റം ടൂ​റി​സം ഡെ​വ​ല​പ്മെ​ന്റ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ൻ മ​ന്ത്രി വി.​കെ. രാ​ജ​ൻ, കെ.​ഡി. കു​ഞ്ഞ​പ്പ​ൻ, ടി.​എ. ഗി​രീ​ഷ്‌​കു​മാ​ർ എ​ന്നി​വ​രു​ടെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യ ട്രോ​ഫി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള ഇ​രു​ട്ടു​കു​ത്തി വ​ള്ള​ങ്ങ​ളു​ടെ ജ​ലോ​ത്സ​വ​വും ഒ​പ്പം ന​ട​ക്കും. വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കും. ന​വം​ബ​ർ 21ന് ​കൊ​ല്ല​ത്ത് ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്റ്സ് ട്രോ​ഫി ജ​ലോ​ത്സ​വ​ത്തോ​ടെ​യാ​ണ് ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ​ക്ക് സ​മാ​പ​നം.

മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ടൂ​റി​സം മ​ന്ത്രി പി.​സി. വി​ഷ്‌​ണു​നാ​ഥ് ജ​ല​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ന​റ​ൽ ക​ൺ​വീ​ന​ർ കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ന്‍ ഹ​ണി പീ​താം​ബ​ര​ന്‍, ജോ​യി​ന്റ് ക​ൺ​വീ​ന​ർ ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ടി.​സി. മ​നോ​ജ്‌, ഫി​നാ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​എം. നാ​സ​ർ, കോ​ഓ​ഡി​നേ​റ്റ​ർ ഹ​ക്കിം ഇ​ക്ക്ബാ​ൽ, കെ.​ടി.​ഡി.​സി പ്ര​സി​ഡ​ന്റ് വി.​എം. ജോ​ണി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kottappuram Ready to Host Thrilling Champions Boat League
Next Story