കൊരട്ടി ഇ.എസ്.ഐ ഡിസ്പെൻസറി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
text_fieldsകൊരട്ടി ഇ.എസ്.ഐ ഡിസ്പെൻസറി കെട്ടിടോദ്ഘാടന ചടങ്ങിൽ ബെന്നി ബഹന്നാൻ എം.പി സംസാരിക്കുന്നു
കൊരട്ടി: പുതുതായി നിർമിച്ച കൊരട്ടി ഇ.എസ്.ഐ ഡിസ്പെൻസറി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ബെന്നി ബെഹന്നാൻ എം.പി അധ്യക്ഷത വഹിച്ചു.
സനീഷ് കുമാർ ജോസഫ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, ജില്ല പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ, ബ്ലോക്ക് അംഗം സിന്ധു രവി, എസ്. ശങ്കർ, കെ.പി. തോമസ്, കെ.എ. സുരേഷ് എന്നിവർ സംസാരിച്ചു.
2013ലാണ് തറക്കല്ലിട്ടത്. നീണ്ട കാത്തിരിപ്പിനുശേഷം സമ്മർദങ്ങൾക്ക് ശേഷമാണ് കെട്ടിട നിർമാണം ആരംഭിച്ചത്. 3.31 കോടി രൂപ ചെലവിൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് നിർമാണം പൂർത്തിയാക്കിയത്.
ചാലക്കുടിയുടെ വ്യവസായ മേഖലയായ കൊരട്ടിയിൽ മൂന്ന് പതിറ്റാണ്ട് മുമ്പാണ് ഇ.എസ്.ഐ ആശുപത്രി സ്ഥാപിക്കാൻ തീരുമാനിച്ചത്. കൊരട്ടി ദേശീയപാതയോരത്ത് കെ.എസ്.ഇ.ബി ഓഫിസിന് സമീപം സൗകര്യപ്രദമായ സ്ഥലത്താണ് ഇ.എസ്.ഐ ഡിസ്പെൻസറി നിർമാണം പൂർത്തിയാക്കിയത്.
നിരവധി തൊഴിലാളികൾ ജോലിചെയ്യുന്ന കിന്‍ഫ്രാ പാര്‍ക്ക്, ഐ.ടി പാര്‍ക്ക്, കാർബോറാണ്ടം ലിമിറ്റഡ് തുടങ്ങിയ വ്യവസായശാലകൾ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാൽ കൊരട്ടി വ്യവസായ മേഖലയില്‍ ഇ.എസ്.ഐ ഡിസ്പെന്‍സറിക്ക് വലിയ ആവശ്യകത നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

