Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅടച്ചിടൽ കഴിഞ്ഞു;...

അടച്ചിടൽ കഴിഞ്ഞു; സഞ്ചാരികളെ വരവേറ്റ് കൊല്ലങ്കോട് കൊട്ടാരം

text_fields
bookmark_border
അടച്ചിടൽ കഴിഞ്ഞു; സഞ്ചാരികളെ വരവേറ്റ് കൊല്ലങ്കോട് കൊട്ടാരം
cancel

തൃ​ശൂ​ർ: കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം അ​ട​ച്ചി​ട​ലി​ന് ശേ​ഷം സ​ഞ്ചാ​രി​ക​ളെ വീ​ണ്ടും വ​ര​വേ​റ്റ്​ ചെ​മ്പു​ക്കാ​വി​ലെ കൊ​ല്ല​ങ്കോ​ട് കൊ​ട്ടാ​രം. ന​വം​ബ​ർ മൂ​ന്നി​ന് തു​റ​ന്ന് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ന​ഗ​ര​മ​ധ്യ​ത്തി​ലു​ള്ള ഈ ​കൊ​ട്ടാ​രം ഇ​പ്പോ​ൾ ന്യൂ ​ജെ​ൻ ഫോ​ട്ടോ ഷൂ​ട്ടു​ക​ളു​ടെ മി​ക​ച്ച ലൊ​ക്കേ​ഷ​നാ​ണ്. മ​നോ​ഹ​ര​മാ​യ ലാ​ൻ​ഡ്സ്കേ​പ്പും പ​ഴ​മ​യും ഒ​ത്തു​ചേ​രു​ന്ന​തി​നാ​ൽ സേ​വ് ദ ​ഡേ​റ്റ്, പോ​സ്​​റ്റ്​ ദ ​ഡേ​റ്റ് വി​ഡി​യോ​ഗ്രാ​ഫ​ർ​മാ​രു​ടെ പ്രി​യ​പ്പെ​ട്ട ഇ​ട​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ഷൂ​ട്ടി​ങി​ന് പ്ര​വേ​ശ​ന ഫീ​സ് മാ​ത്രം ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന​തും ഗു​ണ​ക​ര​മാ​ണ്.

അ​ട​ച്ചി​ട​ലി​െൻറ ബോ​റ​ടി​യി​ൽ നി​ന്ന് കു​ട്ടി​ക​ളും പു​റ​ത്തി​റ​ങ്ങി തു​ട​ങ്ങി​യ​തി​നാ​ൽ കൊ​ട്ടാ​ര വ​ള​പ്പി​ലെ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കും സ​ജീ​വ​മാ​ണ്. ച​രി​ത്രാ​ന്വേ​ഷി​ക​ൾ​ക്കും ടൂ​റി​സ്​​റ്റു​ക​ൾ​ക്കും ചി​ത്ര​ര​ച​ന പ​ഠി​ക്കു​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ സ​ന്ദ​ർ​ശി​ക്കാ​വു​ന്ന കൊ​ട്ടാ​ര​ത്തി​ൽ പു​രാ​ത​ന​മാ​യ ചി​ത്ര​ക​ലാ മ്യൂ​സി​യം, ഫോ​ക് ലോ​ർ ഗ്യാ​ല​റി എ​ന്നി​വ​യു​ണ്ട്. മു​തി​ർ​ന്ന​വ​ർ​ക്ക് 10 രൂ​പ​യും കു​ട്ടി​ക​ൾ​ക്ക് അ​ഞ്ചു രൂ​പ​യു​മാ​ണ് ഫീ​സ്.

സം​സ്ഥാ​ന പു​രാ​വ​സ്തു​വ​കു​പ്പ് പ​രി​പാ​ലി​ക്കു​ന്ന കൊ​ല്ല​ങ്കോ​ട് കൊ​ട്ടാ​ര​ത്തി​ന് ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ണ്ട്. കൊ​ല്ല​ങ്കോ​ട് രാ​ജ​വം​ശ​ത്തി​ലെ അ​വ​സാ​ന​ത്തെ രാ​ജാ​വാ​യ വാ​സു​ദേ​വ​രാ​ജ ത​െൻറ മ​ക​ൾ​ക്കു​വേ​ണ്ടി 1904ൽ ​പ​ണി​ക​ഴി​പ്പി​ച്ച​താ​ണ് കൊ​ല്ല​ങ്കോ​ട് ഹൗ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​കൊ​ട്ടാ​രം. 1975ൽ ​പു​രാ​വ​സ്തു വ​കു​പ്പ് ഏ​റ്റെ​ടു​ത്തു. ചു​വ​ർ ചി​ത്ര​ക​ല മ്യൂ​സി​യ​വും ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു. കൊ​ല്ല​ങ്കോ​ട് ഹൗ​സി​ൽ ആ​ദ്യ​കാ​ല​ത്ത് സ​ജ്ജീ​ക​രി​ച്ച മ്യൂ​സി​യ​ത്തി​ൽ കൊ​ച്ചി പു​രാ​വ​സ്തു​വ​കു​പ്പ് പ​ര്യ​വേ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും ഖ​ന​ന​ങ്ങ​ളി​ലൂ​ടെ​യും ക​ണ്ടെ​ത്തി​യ പു​രാ​വ​ശി​ഷ്​​ട​ങ്ങ​ളാ​യി​രു​ന്നു പ്ര​ദ​ർ​ശ​ന വ​സ്തു​ക്ക​ളാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. വ​കു​പ്പി​െൻറ കീ​ഴി​ലു​ള്ള മ്യൂ​സി​യ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പു​രാ​വ​സ്തു ശേ​ഖ​രം ഉ​ണ്ടാ​യി​രു​ന്ന​തും ഇ​വി​ടെ​യാ​യി​രു​ന്നു.

2005ൽ ​പു​രാ​വ​സ്തു മ്യൂ​സി​യം ശ​ക്ത​ൻ​ത​മ്പു​രാ​ൻ കൊ​ട്ടാ​ര​ത്തി​ലേ​ക്ക് മാ​റ്റി​സ്ഥാ​പി​ച്ചു. ഇ​തോ​ടെ കൊ​ല്ല​ങ്കോ​ട് ഹൗ​സ് ചു​മ​ർ ചി​ത്ര​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ടു​ള്ള മ്യൂ​സി​യ​വും പ​ഠ​ന​കേ​ന്ദ്ര​വു​മാ​യി മാ​റ്റാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പു​രാ​വ​സ്തു വ​കു​പ്പി​ന് കീ​ഴി​ലു​ള്ള മ്യൂ​റ​ൽ ആ​ർ​ട്സ് സെൻറ​ർ ഇ​വി​ടേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. മ​ട്ടാ​ഞ്ചേ​രി കൊ​ട്ടാ​രം, വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്രം, ചെ​മ്മ​ന്തി​ട്ട, പു​തു​ക്കാ​ട് പ​ള്ളി, കാ​ഞ്ഞൂ​ർ പ​ള്ളി എ​ന്നി​ങ്ങ​നെ കേ​ര​ള​ത്തി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ​യും കൊ​ട്ടാ​ര​ക്കെ​ട്ടു​ക​ളെ​യും വ​ർ​ണാ​ഭ​മാ​ക്കു​ന്ന ചു​മ​ർ​ച്ചി​ത്ര​ങ്ങ​ളു​ടെ പ​ക​ർ​പ്പു​ക​ൾ ഇ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollengode Palace
Next Story