Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
cancel
Listen to this Article

കൊടുങ്ങല്ലൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കളെ ശ്രീനാരായണപുരം പൊരിബസാറിൽനിന്ന് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശി തൃപ്രയാർ കാർത്തിക് (22), ശ്രീനാരായണപുരം ചെന്തെങ്ങ് ബസാർ ചേറൂളിൽ ശ്രീരാജ് (19) എന്നിവരാണ് പിടിയിലായത്.

ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സംഘം ദേശീയപാതയിൽ പൊരിബസാറിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികൾ വലയിലായതെന്ന് പൊലീസ് പറഞ്ഞു. മതിലകം എസ്.എച്ച്.ഒ ഷൈജു, എസ്.ഐ വിമൽ, കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ്.ഐ പി.സി. സുനിൽ, ജി.എസ്.ഐ ഗോപി, എ.എസ്.ഐമാരായ സി.ആർ. പ്രദീപ്, ടി.ആർ. ഷൈൻ, ജി.എസ്.സി.പി.ഒമാരായ ലിജു ഇയ്യാനി, മിഥുൻ ആർ. കൃഷ്ണ, സി.പി.ഒമാരായ അരുൺനാഥ്‌, എ.ബി. നിഷാന്ത്, ഷിഹാബ്, ആന്റണി, ഷിജു എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. എം.ഡി.എം.എ ചില്ലറ വിൽപനക്കായി കൊണ്ടുവരുന്നതിനിടെയാണ് പ്രതികൾ പൊലീസ് പിടിയിലായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youths arrested with MDMA
Next Story