Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightയൂ​ത്ത് കോ​ൺ​ഗ്ര​സ്...

യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല സ​മ്മേ​ള​നം; മോ​ദി​ക്കും പി​ണ​റാ​യി​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ളോ​ട് ഒ​രേ സ​മീ​പ​നം -പ്ര​തി​പ​ക്ഷ നേ​താ​വ്

text_fields
bookmark_border
vd satheesan
cancel
camera_alt

യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​തി​നി​ധി സമ്മേളന സ​മാ​പ​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കൊ​ടു​ങ്ങ​ല്ലൂ​ർ: മോ​ദി​ക്കും പി​ണ​റാ​യി​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ളോ​ട് ഒ​രേ സ​മീ​പ​ന​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഇ​രു​വ​രും പ്ര​തി​ഷേ​ധ​ങ്ങ​ളെ ഭ​യ​ക്കു​ന്നു. ന​രേ​ന്ദ്ര മോ​ദി എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ​പ്പോ​ൾ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ എ​ടു​ത്ത​ത് പി​ണ​റാ​യി മോ​ദി​ക്ക് പ​ര​വ​താ​നി വി​രി​ക്കു​ന്ന​തി​ന് തെ​ളി​വാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​ടു​ങ്ങ​ല്ലൂ​രി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ന്റെ സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഊ​രി​പ്പി​ടി​ച്ച വാ​ളു​ക​ൾ​ക്കി​ട​യി​ലൂ​ടെ ന​ട​ന്നു​വെ​ന്ന് പ​റ​യു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഒ​രു ഭീ​രു​വാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന് ക​ഴി​ഞ്ഞു.

എ​ന്നി​ട്ടും ഒ​രു പ​ണി​യു​മെ​ടു​ക്കാ​ത്ത ചി​ല​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കു​റ്റ​പ്പെ​ടു​ത്തി പ്ര​വ​ർ​ത്ത​ക​രു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്കാ​നും ത​മ്മി​ൽ അ​ടി​പ്പി​ക്കാ​നും ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ല പ്ര​സി​ഡ​ന്റ് അ​ഡ്വ. ഒ.​ജെ. ജ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഷാ​ഫി പ​റ​മ്പി​ൽ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി, ര​മ്യ ഹ​രി​ദാ​സ് എം.​പി, ഡി.​സി.​സി പ്ര​സി​ഡ​ന്റ് ജോ​സ് വെ​ള്ളൂ​ർ, എം.​പി. വി​ൻ​സെ​ന്റ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് റി​ജി​ൽ മാ​ക്കു​റ്റി.

അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി പി.​എ​ൻ. വൈ​ശാ​ഖ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ബി​ദ​ലി, ജോ​ബി​ൻ ജേ​ക്ക​ബ്, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ, സി. ​പ്ര​മോ​ദ്, ശോ​ഭ സു​ബി​ൻ, ടി.​എം. നാ​സ​ർ, സ​ജീ​ർ ബാ​ബു, ജി​ല്ല യൂ​ത്ത് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ വി​നോ​ദ് ചേ​ല​ക്ക​ര, എ.​എ​സ്. ശ്യാം​കു​മാ​ർ, എ​ച്ച്.​എം. നൗ​ഫ​ൽ, അ​നീ​ഷ ശ​ങ്ക​ർ, പി.​കെ. ശ്യാം​കു​മാ​ർ, അ​രു​ൺ മോ​ഹ​ൻ, ഇ.​എ​സ്. സാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കൊ​ടു​ങ്ങ​ല്ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് നി​ഷാ​ഫ് കു​ര്യാ​പ്പി​ള്ളി സ്വാ​ഗ​ത​വും ജി​ല്ല സെ​ക്ര​ട്ട​റി സ​ലീം ക​യ്പ​മം​ഗ​ലം ന​ന്ദി​യും പ​റ​ഞ്ഞു. ‘ഇ​ന്ത്യ വി​ഭ​ജ​ന​ത്തി​നും മു​മ്പും ശേ​ഷ​വും, സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര കോ​ൺ​ഗ്ര​സ് നേ​രി​ട്ട പ്ര​തി​സ​ന്ധി​ക​ൾ’ വി​ഷ​യ​ത്തി​ൽ എം.​പി. സു​രേ​ന്ദ്ര​ൻ ക്ലാ​സ് ന​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressVD Satheesan
News Summary - Youth Congress District Conference-Modi- Pinarayi-same approach to protests - vd satheesan
Next Story