പൊലീസ് നായ്ക്ക് മുന്നിൽ കുടുങ്ങിയ യുവാവ് കഞ്ചാവുമായി അറസ്റ്റിൽ
text_fieldsജിജോ
കൊടുങ്ങല്ലൂർ: മണംപിടിച്ചെത്തിയ പൊലീസ് നായ്ക്ക് മുന്നിൽ കഞ്ചാവുമായി യുവാവ് കുടുങ്ങി.
ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ നടത്തിയ പൊലീസ്, എക്സൈസ് സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തതും യുവാവ് അറസ്റ്റിലായതും. എടവിലങ്ങ് ജനത ജങ്ഷൻ പാടമാട്ടുമ്മൽ ജിജോയെയാണ് (30) സംയുക്ത പരിശോധനയിൽ പിടികൂടിയത്. ഇയാളിൽനിന്ന് 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലും കഞ്ചാവും മയക്കുമരുന്നുകളും വിൽക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും വീടുകളിൽ എക്സൈസും പൊലീസും ഡോഗ് സ്ക്വാഡും ചേർന്ന് സംയുക്തമായാണ് പരിശോധന നടത്തിയത്. പൊലീസിന്റെയും എക്സൈസിന്റെയും നേതൃത്വത്തിൽ കഞ്ചാവ് കണ്ടെത്തുന്നതിൽ വിദഗ്ധനായ ഡോഗ് റാണയും പരിശോധനയിൽ പങ്കെടുത്തു.