ആൾക്കൂട്ടം കണ്ട് വിവരം തിരക്കിയയാളെ ആക്രമിച്ചു; യുവാവ് അറസ്റ്റിൽ
text_fieldsഎറിയാട്: റോഡിൽ ആൾക്കൂട്ടം കണ്ടതിനെക്കുറിച്ച് അന്വേഷിച്ചയാളെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
എറിയാട് കെ.വി.എച്ച്.എസിന് സമീപം പാമ്പിനേഴത്ത് റിയാസിനെയാണ് (33) കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ബ്രിജുകുമാറും എസ്.ഐ കെ.എസ് സൂരജും ചേർന്ന് അറസ്റ്റ് ചെയ്തത്.
എറിയാട് സ്വദേശി തെന്നാലിൽ വേണുഗോപാലാണ് ആക്രമിക്കപ്പെട്ടത്. വീട്ടിലേക്ക് പോകും വഴി റോഡിൽ ആൾക്കൂട്ടം കണ്ടതിനെ തുടർന്ന് വിവരം തിരക്കിയ വേണുഗോപാലിനെ റിയാസ് ചില്ലു ഗ്ലാസ് കൊണ്ട് ആക്രമിക്കുകയായിരുന്നു. മൂക്കിെൻറ അസ്ഥി ഒടിഞ്ഞ വേണുഗോപാൽ ആശുപത്രിയിലാണ്.
സിവിൽ പൊലീസ് ഓഫിസർമാരായ ചഞ്ചൽ, സുനിൽകുമാർ, ശരത് ബാബു എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.