Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightലോ​ക പൈ​തൃ​ക​വാ​രം:...

ലോ​ക പൈ​തൃ​ക​വാ​രം: മു​സി​രി​സി​ന്റെ ച​രി​ത്ര​വ​ഴി​ക​ളി​ലൂ​ടെ വി​ളം​ബ​ര റാ​ലി

text_fields
bookmark_border
rally
cancel
camera_alt

ലോ​ക പൈ​തൃ​ക​വാ​രം വി​ള​ംബര റാ​ലി മു​സി​രി​സ് പ്രോ​ജ​ക്റ്റ്‌​സ് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ഇ​ബ്രാ​ഹിം സ​ബി​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു

കൊ​ടു​ങ്ങ​ല്ലൂ​ർ: ലോ​ക പൈ​തൃ​ക​വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ളം​ബ​ര ബൈ​ക്ക് റാ​ലി ന​ട​ത്തി. മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി​യി​ലെ വി​വി​ധ പൈ​തൃ​ക സ്മാ​ര​ക​ങ്ങ​ളും മ്യൂ​സി​യ​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി സം​ഘ​ടി​പ്പി​ച്ച ബൈ​ക്ക് റാ​ലി​യി​ൽ വ​നി​ത​ക​ളും യു​വാ​ക്ക​ളും ഉ​ൾ​പ്പെ​ടെ 60ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.

മു​സി​രി​സ് വി​സി​റ്റേ​ഴ്സ് സെ​ന്റ​റി​ൽ മു​സി​രി​സ് പ്രോ​ജ​ക്റ്റ്‌​സ് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ഇ​ബ്രാ​ഹിം സ​ബി​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. കൊ​ടു​ങ്ങ​ല്ലൂ​ർ ടെ​മ്പി​ൾ റൗ​ണ്ട്, ചേ​ര​മാ​ൻ മ​സ്ജി​ദ്, ചേ​ര​മാ​ൻ പ​റ​മ്പ്, കോ​ട്ട​പ്പു​റം കോ​ട്ട, ചെ​റാ​യി സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​ൻ സ്മാ​ര​കം, കു​ഴു​പി​ള്ളി ബീ​ച്ച്, പ​റ​വൂ​ർ സി​ന​ഗോ​ഗ്, ഗോ​തു​രു​ത്ത് ച​വി​ട്ടു നാ​ട​ക കേ​ന്ദ്രം എ​ന്നി​വ സ​ന്ദ​ർ​ശി​ച്ച് പാ​ലി​യം കൊ​ട്ടാ​ര​ത്തി​ൽ സ​മാ​പി​ച്ചു.

ലോ​ക പൈ​തൃ​ക​വാ​രം പ്ര​മാ​ണി​ച്ച് ന​വം​ബ​ർ 22 മു​ത​ൽ 25 വ​രെ മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി​ക്ക് കീ​ഴി​ലു​ള്ള പാ​ലി​യം പാ​ല​സ് മ്യൂ​സി​യം, പാ​ലി​യം നാ​ലു​കെ​ട്ട് മ്യൂ​സി​യം, പ​റ​വൂ​ർ ജൂ​ത​പ്പ​ള്ളി, കോ​ട്ട​പ്പു​റം കോ​ട്ട, സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​ൻ മ്യൂ​സി​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ല്ലാ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​മ​നോ​ജ്‌ കു​മാ​ർ അ​റി​യി​ച്ചു. ബൈ​ക്ക് റാ​ലി​ക്ക് മ്യൂ​സി​യം മാ​നേ​ജ​ർ​മാ​രാ​യ ഡോ. ​മി​ഥു​ൻ സി. ​ശേ​ഖ​ർ, സ​ജ്‌​ന വ​സ​ന്ത​രാ​ജ്, ഹ​ര​ൻ ദ​ത്ത്, അ​ഖി​ൽ എ​സ്. ഭ​ദ്ര​ൻ, എ​ൻ.​എം. ഹാ​ഷിം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RallyThrissur NewsMuzirisWorld Heritage Week
News Summary - World Heritage Week-Rally through the Historic Routes of Muziris
Next Story